തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജിനെതിരെ പതിവ് പരിദേവനവുമായി ധനമന്ത്രി ടി.എം. തോമസ് ഐസക്. പാക്കേജ് രാജ്യത്തെ രക്ഷിക്കുകയോ സ്വാശ്രയ ഇന്ത്യയെ സൃഷ്ടിക്കുകയോ ചെയ്യില്ല. തൊഴിലാളികള്‍ക്ക് ഒന്നും കൊടുക്കാതെ പാക്കേജിനെക്കുറിച്ചു പറയുന്നതില്‍ എന്താണ് അര്‍ഥം.
പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളെ അറിയിച്ചില്ല. സംസ്ഥാനങ്ങളെ മാറ്റി നിര്‍ത്തി കോവിഡിനെതിരെ പോരാടാന്‍ കഴിയില്ല. സംസ്ഥാനങ്ങളുടേയും ജനങ്ങളുടെയും ചെലവില്‍ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ല. കോവിഡ് പ്രതിരോധം നേരിട്ട് നടത്തുന്ന സംസ്ഥാനങ്ങള്‍ക്കും സഹായമില്ലന്നുള്ള വ്യാജപ്രചരണവുമായാണ് ഐസക്ക് രംഗത്തെത്തിയിരിക്കുന്നത്.
ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് 3 ലക്ഷം കോടിയുടെ വായ്പ നല്‍കുന്നത് നല്ല കാര്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ബാങ്കേതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുപ്പതിനായിരം കോടി രൂപ ലഭ്യമാക്കുന്നുണ്ട്. 45000 കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടി ആയും നല്‍കുന്നുണ്ട്. അതൊക്കെ നല്ലതു തന്നെ. പക്ഷേ, അങ്ങനെയൊരു ചിന്ത സംസ്ഥാന സര്‍ക്കാരുകളോടില്ല. 90,000 കോടി രൂപ ഇലക്ട്രിസിറ്റി കമ്പനികള്‍ക്ക് നല്കുന്ന വായ്പയുടെ ഗ്യാരണ്ടി നില്‍ക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്.
സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരാമര്‍ശം പോലും കേന്ദ്രധനമന്ത്രിയുടെ പാക്കേജില്‍ ഇല്ല എന്നത് പ്രതിഷേധാര്‍ഹമാണെന്നും ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കേന്ദ്രത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജിനെതിരെ വ്യാജ പ്രചരണം അഴിച്ചുവിടുന്ന ഐസക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂഷവിമര്ശനമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: