ന്യൂദല്‍ഹി: പൗരത്വ നിയമത്തിന്റെ മറവില്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ കലാപ ആഹ്വാനം നല്കിയ ഡോ. കഫീല്‍ഖാന്റെ ജാമ്യ അപേക്ഷ വീണ്ടും കോടതി തള്ളി. ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ഇയാളുടെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. കഫീല്‍ ഖാന് ഇപ്പോള്‍ പുറത്തിറങ്ങുന്നത് വീണ്ടും പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പറഞ്ഞാണ് അലീഗഢ് ജില്ല മജിസ്ട്രേറ്റ് ചന്ദ്രഭൂഷന്‍ സിങ് ജ്യാമ അപേക്ഷ തള്ളിയത്. ഇതോടെ ആഗസ്റ്റ് മൂന്ന് വരെ കഫീല്‍ഖാനെ ജയിലില്‍ നിന്നും പുറത്തു വിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ പൗരത്വ സമരത്തില്‍ പങ്കെടുത്ത് കലാപ ആഹ്വാനം നല്‍കിയതിന് ഫെബ്രുവരി 13ന് അറസ്റ്റിലായ കഫീല്ഖാന് ഉത്തര്‍പ്രദേശിലെ മഥുര ജയിലിലാണ് കഴിയുന്നത്. അലിഗഡ് വാഴ്സിറ്റിയില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് ഖാന്റെ പ്രസംഗം കാരണമായെന്നും അദ്ദേഹം ജാമ്യത്തിലിറങ്ങിയാല്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ജില്ലാ മജിസ്ട്രേട്ട് ചന്ദ്രഭൂഷണ്‍ സിങ് വ്യക്തമാക്കി. ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ 2017 ല്‍ ഓക്സിജന്‍ ലഭിക്കാതെ 60 കുട്ടികള്‍ മരണമടഞ്ഞ സംഭവത്തില്‍ കൃത്യവിലോപത്തിന് ഡോ. കഫീല്‍ഖാനെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: