തിരുവനന്തപുരം : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ്വണ്, പ്ലസ്ടു പരീക്ഷകള്‍ നടത്തുന്നതിനുള്ള തിയതികള്‍ തീരുമാനിച്ചു. ഈ മാസം 26 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ക്കായി ടൈംടേബിള്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസബംന്ധിച്ച തീരുമാനമെടുത്തത്.
26 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളിലാണ് പരീക്ഷ നടത്തുന്നത്. എസ്എസ്എല്‍സിക്ക് മൂന്നും ഹയര്‍സെക്കന്‍ഡറിക്ക് നാലും വിഎച്ച്എസ്സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടത്തേണ്ടത്.എസ്എസ്എല്‍സിക്ക് 26 മുതല്‍ മൂന്നുദിവസം പരീക്ഷയുണ്ടാകും.
26ന് ഗണിതം, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി എന്നീക്രമത്തിലാണ് എസ്എസ്എല്‍സി പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷ ഉച്ചകഴിഞ്ഞും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെയുമാകും പരീക്ഷ നടക്കുക. സാമൂഹിക അകലം പാലിക്കുംവിധമാകും ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം. ഇത് സ്കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തേണ്ടതാണ്.
അതേസമയം പരീക്ഷാകേന്ദ്രത്തില്‍ നിന്നും ദൂരെ മറ്റ് സ്ഥലങ്ങളിലേക്ക് പോയവര്‍ക്കും പരീക്ഷയെഴുതാന്‍ അവസരമൊരുക്കും. എത്താന്‍ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരം മുന്‍കൂട്ടി അറിയിച്ചാല്‍മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: