വടകര : ചോമ്പാല തുറമുഖത്ത് സാമൂഹിക അകലം പാലിക്കാത്തതിനാല്‍ അഴിയൂര്‍ പഞ്ചായത്ത് സോഷ്യല്‍ ഡിസ്റ്റന്‍സ് എന്‍ഫോഴ്സ്മെന്റ് ടീം ഇടപെട്ടു. ഹാര്‍ബറില്‍ വരുന്നവര്‍ മാസ്ക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുന്നില്ല. പാസ്സ് നല്കുന്ന സ്ഥലത്തും ലേലപുരയിലുമാണ് ആളുകള്‍ തിങ്ങി കൂടിയത്.
മുഴുവന്‍ ആളുകളെയും അകലം പാലിച്ച് നിര്‍ത്തുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. വിവിധ വാര്‍ഡുകളിലെ 17 പേരാണ് ഹാര്‍ബറില്‍ ജനങ്ങളെ ബോധവല്‍കരിച്ചത്. 65 വയസ്സ് കഴിഞ്ഞ നാല് പേരെ ടീം അംഗങ്ങള്‍ വീട്ടിലേക്ക് തിരിച്ചയച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഹാര്‍ബറില്‍ പ്രത്യേക അവലോകനയോഗം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്, ചോമ്പാല എസ്.ഐ. നിഖില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: