ടൊറിയോണ്‍ (മെക്സിക്കൊ): നോര്‍ത്തേണ്‍ മെക്സിക്കോ സംസ്ഥാനമായ കൊഹിലയിലെ ടൊറിയോണിലുള്ള വീട്ടില്‍ സഹോദരിമാരായ മൂന്നു നഴ്സുമാര്‍ കഴുത്തു ഞെരിച്ചു ദാരുണമായി കൊലപ്പെടുത്തിയ കേസ്സില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ടൊറിയോണ്‍ സിറ്റി പോലീസ് അറിയിച്ചു.
മെക്സിക്കോ ഗവണ്മെന്റ് ഹോസ്പിറ്റല്‍ സിസ്റ്റത്തില്‍ ജോലി ചെയ്യുന്ന 48നും 59 നും ഇടയിലുള്ള മൂന്നു സഹോദരിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടു പേര് മെക്സിക്കന്‍ സോഷ്യല്‍ സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്സുമാരും മൂന്നാമത്തെയാള്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്ററുമായിരുന്നു.
കൊറോണ വൈറസ് പരത്തുന്നതില്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്സിന് മുഖ്യപങ്കു ഉണ്ടെന്ന് ആരോപിച്ചു മെക്സിക്കോയിലെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ക്കെതിരെ ആക്രമണങ്ങള്‍ അരങ്ങേറുന്നതായും ആക്ഷേപിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ ആക്രമണങ്ങളെ മെക്സിക്കന്‍ അധികൃതര്‍ അപലപിക്കുകയും യൂണിഫോമോ സ്കര്‍ബസോ ധരിച്ചു പൊതുസ്ഥലങ്ങളില്‍ പോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നു പേരെ കൊലപ്പെടുത്തിയ കേസ്സില്‍ 20 വയസ്സുള്ള ഒരു നഴ്സും ഒരു മുന്‍സിപ്പല്‍ ജീവനക്കാരനുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ കൊള്ളയടിക്കുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നു പൊലീസ് കരുതുന്നു. മെക്സിക്കോയില്‍ സമീപ കാലത്തു 44 കേസ്സുകളാണ് ഹെല്‍ത്ത് കെയര്‍ ജീവനക്കാരെ അക്രമിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: