ഇരിഞ്ഞാലക്കുട:ദേശീയ സംഗീത നൃത്ത വാദ്യോത്സവമായി ലോകശ്രദ്ധനേടിക്കഴിഞ്ഞ ഇരിഞ്ഞാലക്കുട ഉത്സവം കോവിഡ് 19 എന്ന മഹാമാരിയുടെ താണ്ഡവത്തില്‍ നടത്താന്‍ പറ്റാതെ വന്നതിലുള്ള ഉത്സവപ്രേമികളുടെ നഷ്ടബോധത്തില്‍നിന്ന് ഒരു ദുഃഖഗാനം.
ആബാലവൃദ്ധം ജനങള്‍ക്ക് ആഹ്ലാദത്തിന്റെ നാളുകളാണ് ഇരിഞ്ഞാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവകാലം. അവധിക്കാലമായതിനാല്‍ കുട്ടികള്‍ക്കുള്ള ആവേശം വാനോളമുയരും. അതില്ലായതിന്റെ വിഷമത്തില്ഉരുത്തിരിഞ്ഞ ദുഃഖഗാനത്തിന്റെ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ധീരജ് മംഗലശ്ശേരി ആണ്. ഗാനരചന – രവി കാവനാട്, സംഗീതം – രഘു പുത്തില്ലത്ത്, ആലാപനം – വിപിന്‍ ലാല്‍.
പ്രീതി നീരജ്, ആവാസ് കൃഷ്ണ എന്നിവര്‍ അമ്മയും മകനുമായി അഭിനയിച്ചിരിക്കുന്നു.ഛായാഗ്രഹണം – ആലാപ് കൃഷ്ണ, ചിത്രസംയോജനം – ആദിത്യ പട്ടേല്‍. നിര്‍മ്മാണം-വേണുഗോപാലമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: