ന്യൂദല്‍ഹി : പാക് അധീന കശ്മീരിലെ കാലാവസ്ഥാ പ്രവചനം നടത്തിയതിന് തിരിച്ചടിയായി ഇന്ത്യന്‍ തലസ്ഥാന നഗരിയായ ദല്‍ഹിയിലെ കാലാവസ്ഥാ പ്രവചനം നടത്തണം. ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തിയിട്ട് കാര്യമില്ല. ആക്രമണം നടത്തണമന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനോട് ആവശ്യപ്പെട്ട് പാക് അധിന കശ്മീര്‍ മന്ത്രി രാജ ഫറൂഖ് ഹൈദര്‍.
സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യയ്ക്കു നേരെ ആക്രമണം നടത്തണം. ഇനി ചര്‍ച്ചകള്‍ നടത്തിയിട്ട് കാര്യമില്ല. ഇന്ത്യയ്ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളണമെന്നും ഹൈദര്‍ ആവശ്യപ്പെട്ടു. പാക് അധീന കശ്മീരിലെ ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലത്തെ നയങ്ങള്‍ അനുസരിച്ച് ഇനിയും ചര്‍ച്ചകള്‍ തുടരുകയാണെങ്കില്‍ 700 വര്‍ഷം കഴിഞ്ഞാലും കശ്മീരിനെ സ്വന്തമാക്കാന്‍ സാധിക്കില്ല. പാക് അധീന കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണച്ചുകൊണ്ടായിരുന്നു ഹൈദര്‍ പ്രസ്താവന നടത്തിയത്.
അതിനിടെ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഗില്‍ഗിത്, ബാള്ടിസ്ഥാന് തുടങ്ങിയ പ്രദേശങ്ങളെല്ലാം ഒന്നുപോലും ഒഴിവാക്കാനാവാതെ ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ത്യക്ക് ഇവിടെ നിയമപരമായ് ഉള്‍പ്പടെ എല്ലാ അവകാശങ്ങളും ഉണ്ട്.
പാക്കിസ്ഥാന് നിയമ വിരുദ്ധമായി നടത്തിയ കൈയേറ്റങ്ങള്‍ എത്രയും പെട്ടന്ന് ഒഴിയണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ബാള്‍ട്ടിസ്ഥാനിലെ ഗില്‍ഗിതില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ പാക്കിസ്ഥാന് സുപ്രീംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം ഇടപെട്ട് വ്യക്തത വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: