ദമ്മാം : കൊറോണ ബാധിച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്ന മലയാളികള്‍ ദമ്മാമില്‍ മരണമടഞ്ഞു. എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കമറ്റത്തില്‍ വീട്ടില്‍ കുഞ്ഞപ്പന് മകന് ബെന്നി (53), മലപ്പുറം മരുത സ്വദേശി നെല്ലിക്കോടന് ദാമോദരന്‍ മകന് സുദേവന് (52) എന്നിവരാണ് മരണമടഞ്ഞത്.
കൊറോണ ബാധിച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്ന മലയാളികള്‍ ദമ്മാമില്‍ മരണമടഞ്ഞു. എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കമറ്റത്തില്‍ വീട്ടില്‍ കുഞ്ഞപ്പന് മകന് ബെന്നി (53), മലപ്പുറം മരുത സ്വദേശി നെല്ലിക്കോടന് ദാമോദരന്‍ മകന് സുദേവന് (52) എന്നിവരാണ് മരണമടഞ്ഞത്.
റിയാദ്:അല്‍ അതീര്‍ മേഖലയില്‍ സൗദി ആരോഗ്യ മന്ത്രാലയം നടത്തിയ മുന്‍കരുതല്‍ ടെസ്റ്റില്‍ കൊറോണ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ബെന്നിയെ താല്‍ക്കാലികമായി സജ്ജീകരിച്ച കേന്ദ്രങ്ങളിലേക്ക് മാറ്റുകയും , പിന്നീട് ശ്വാസതടസ്സത്തെ തുടര്‍ന്ന് ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു .
27 വര്‍ഷമായി ബാല്ഹമീര് ഗ്രൂപ്പ് ഓഫ് കമ്പനീസ് ജീവനക്കാരനാണ് മരിച്ച ബെന്നി. ഭാര്യ ടെസ്സി, മകള്‍ മേബിള്‍ .
ന്യൂമോണിയ ലക്ഷണങ്ങളോടെ ദമ്മാം അല്‍മനാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുദേവന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. പിന്നീട് സ്രവ പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ പ്രതിഭ, മകള്‍ ആര്യ
ഇരുവരുടെയും മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനൊന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: