തിരുവനന്തപുരം:: ലോക്ഡൗണ്‍ ഡ്യൂട്ടിക്കിടെ വലിയതുറ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്ഐയടക്കം രണ്ട് പോലീസുകാരെ അടിച്ചു നിരപ്പാക്കിയത സിപിഎം ജില്ലാ നേതാവിന്റെ മകനെ രക്ഷിക്കാന്‍ നീക്കം.സിപിഎം ജില്ലാ നേതാവ് എയര്‍പോര്‍ട്ട് സാജന്റെ മകനും ഡിവൈഎഫ്ഐ പ്രാദേശികഭാരവാഹിയായ ഡാനി എന്ന സ്റ്റെഫാന്‍, സുഹൃത്തും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ ഭരത് എന്നിവരാണ്.അസിസ്റ്റന്റ് എസ്ഐ ശ്രീകുമാറിനേയും ജനമൈത്രി ഡ്യൂട്ടി നോക്കുന്ന ശ്രീരാജിനേയും മര്‍ദിച്ചത്. ലോക്ഡൗണ്‍ ഡ്യൂട്ടി നോക്കിയ പോലീസുകാരെ മര്‍ദിച്ചവരെ രക്ഷപ്പെടുത്താനാണ് സിപിഎം നേതൃത്വം ഇടപെട്ടത്.
വലിയതുറ എഫ്സിഐയ്ക്ക് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് പോലീസുകാര്‍ക്ക് മര്‍ദനമേറ്റത്. ലോക്ഡൗണ്‍ പരിശോധനയിലായിരുന്നു ഇവര്‍. ലോക്ഡൗണ്‍ നിയമം തെറ്റിച്ച വഴിയാത്രക്കാരന് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ശ്രീരാജ് താക്കീത് നല്കുന്നതിനിടയില് കാറിലെത്തിയ ഡാനിയും സുഹൃത്തുക്കളും ചേര്‍ന്ന് ശ്രീരാജിനെ പിടിച്ചുതള്ളി. അക്രമികളെ തടയാന്‍ ശ്രമിച്ചതോടെ എഎസ്ഐ ശ്രീകുമാറിനെയും മര്‍ദിച്ചു. അടികൊണ്ട് പോലീസുകാര്‍ നിലത്തു വീണെങ്കിലും ഡാനിയുടെ മര്‍ദനം തുടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വലിയതുറ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസുകാരെത്തിയാണ് അക്രമിസംഘത്തെ പിടികൂടിയത്. പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച സമയത്ത് തന്നെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ സ്റ്റേഷനില്‍ തടിച്ചുകൂടി. തൊട്ടുപുറകെ ഉന്നത നേതാക്കളുടെ ഫോണ്‍വിളിയും പോലീസുകാരുടെ സൈ്വരം കെടുത്തി. പോലീസുകാരെ മര്‍ദിച്ച സംഭവമായിട്ടും കേസ് ഇല്ലാതാക്കാന്‍ പോലീസ് അസോസിയേഷന്‍വരെ ശ്രമിച്ചു. ഇതിനിടയില്‍ പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ എടുത്തതുകൊണ്ട് പോലീസ് അസോസിയേഷന്റെ ശ്രമം വിഫലമായി.
തീരദേശം കേന്ദ്രീകരിച്ച് സിപിഎമ്മിനു വേണ്ടി എല്ലാത്തരം കൊള്ളരുതായ്മയും കാണിക്കുന്ന നേതാവാണ്് എയര്‍പോര്‍ട്ട് സാജന്. പാര്‍ട്ടി നേതാക്കള്‍ക്കു പോലും ഇയാളെ ഭയമാണ്. ഡിവൈഎഫ്ഐ യുടെ നേതാവായി മാറിയ മകന് ഡാനിയും നിരവധി അടിപിടി അക്രമ കേസ്സുകളില്‍ പ്രതിയായി. ദുബായിയില്‍ സാജന്റെ കമ്പനി നടത്തിപ്പുകാരനാണ് ഡാനി. തമിഴ്നാട്ടിലെ പോലീസുകാരന്റെ മകളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ലോക്ഡൗണിന് മുമ്പ് തമിഴ്നാട്ടിലെത്തിയ ഡാനി ലോക്ഡൗണ്‍ ഇളവ് വരുത്തിയ സമയത്താണ് വലിയതുറയിലെത്തിയത്. വിദേശത്ത് നിന്ന് ഡാനി നാട്ടിലെത്തുമ്പോള്‍ അക്രമങ്ങള്‍ നടത്തുന്നത് പതിവാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാളെപിടികൂടുമെങ്കിലും സിപിഎം പാര്‍ട്ടി നേതൃത്വം ഇടപെട്ട് ് ഊരിക്കൊണ്ടു പോകുന്ന സാഹചര്യമാണുണ്ടായിട്ടുള്ളത്.
ലോക്ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസുകാര്‍ക്ക് മര്‍ദനമേറ്റത് സംസ്ഥാനത്തെ പോലീസുകാര്‍ക്കിടയില്‍ അതൃപ്തിക്കും പ്രതിഷേധത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ പോലീസ് അസോസിയേഷന് ഇടപെട്ടതിലും പ്രതിഷേധമുണ്ട്. നിരവധി കേസുകളിലെ പ്രതിയായ ആന്റണിയെ പിടികൂടിയതില്‍ പോലീസിന്റെ സ്തുത്യര്‍ഹ സേവന ബഹുമതി നേടിയ വ്യക്തിയാണ് മര്‍ദനമേറ്റ എഎസ്ഐ ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: