കോഴിക്കോട്: ജില്ലയില്‍ 130 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. കോവിഡ് കെയര്‍ സെന്ററില്‍ 42 ഉം വീടുകളില്‍ 88 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ പുതുതായി വന്ന 15 പേര് ഉള്‍പ്പെടെ 30 പേര് ഗര്‍ഭിണികളാണ്.
മെയ് 9 ന് കുവൈത്തില്‍ നിന്ന് ഒരാളും മസ്കറ്റില്‍ നിന്ന് 11 പേരും ഇന്നലെ പുലര്‍ച്ചെ ദോഹയില്‍ നിന്ന് 29 പേരുമുള്‍പ്പെടെ 41 പ്രവാസികളാണ് കോഴിക്കോട് പുതുതായി എത്തിയത്. ദോഹയില്‍ നിന്നും വന്ന 3 പേരെയും മസ്കറ്റില്‍ നിന്നു വന്ന 8 പേരെയും ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റയിനില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ള 30 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.
ഇത്കൂടാതെ ക്വലാലംപൂരില്‍ നിന്ന് ഇന്നലെ രാത്രി നെടുമ്പാശ്ശേരിയിലെത്തിയ വിമാനത്തില്‍ 10 പേര് കോഴിക്കോട് സ്വദേശികളാണ്. ഇന്നലെ കൊച്ചിയിലെത്തിയ മാലദ്വീപില്‍ നിന്നുള്ള കപ്പലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 21 കോഴിക്കോട് സ്വദേശികളുണ്ട്. എല്ലാവരെയും ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.
കോഴിക്കോട് ജില്ലയില്‍ പുതുതായി വന്ന 405 പേര് ഉള്‍പ്പെടെ 2936 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതില്‍ 1984 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 130 പേര് വിദേശങ്ങളില്‍ നിന്നുവന്ന പ്രവാസികളുമാണ്. ജില്ലയില്‍ ഇതുവരെ 23,030 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 10 പേര് ഉള്‍പ്പെടെ 22 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 5 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: