ബത്തേരി: കര്‍ണാടകയില്‍ നിന്നെത്തിയവരെ കേരളത്തിലേയ്ക്ക് കടത്തിവിടാത്തതിനാല്‍ അതിര്‍ത്തിയായ മൂലഹൊള്ളയില്‍ ഇന്നലെ കുടുങ്ങിയത് അമ്പതോളം പേര്. കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കാനെന്ന പേരില്‍ അധികൃതര്‍ കാട്ടുന്നത് മനുഷ്യത്വരഹിതമായ നടപടികളാണ്. തലപ്പാടി വഴിയുള്ള പാസാണു ചിലര്‍ക്കുള്ളത്. അത്രയും ദൂരം ചുറ്റി നാട്ടിലെത്തന്‍ കൈയിലുള്ള പണം തികയാത്തതിനാല്‍ മുത്തങ്ങ വഴി വന്നവരും ഈ കൂട്ടത്തിലുണ്ടായിരുന്നു.
കര്‍ണാടകയില്‍നിന്ന് ഇന്നലെ കേരളത്തിലെത്താന്‍ സേവാസിന്ധു പാസ് ലഭിച്ച ചിലര്‍ക്ക് കേരളത്തിലേക്കു കടക്കാനുള്ള കൊവിഡ് 19 ജാഗ്രതാ പാസിലെ തീയതി 13 ആണ്. നേരത്തെ കര്‍ണാടകയുടെ അനുമതി മാത്രം കയ്യിലുള്ളവരെ അതിര്‍ത്തി കടത്തിവിട്ടതായി അറിഞ്ഞ് എത്തിയവരുമുണ്ട്.
എന്നാല്‍, പ്രതിരോധ നടപടികള്‍ കര്‍ശനമാക്കണമെന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന നിസ്സഹായതയിലാണ് ചെക്പോസ്റ്റ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍. അമ്മയുടെ പിതാവ് അസുഖബാധിതനായതിനാലാണ് കൂരാച്ചുണ്ട് സ്വദേശി ജിയോ മാത്യു അമ്മയുമൊത്ത് ബെംഗളൂരുവില്‍നിന്നു പുറപ്പെട്ടത്. എന്നാല്‍, മുത്തശ്ശന് അസുഖമാണെന്നതിനു വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം ഉണ്ടെങ്കിലേ കടത്തിവിടാനാകൂവെന്ന് അധികൃതര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: