ഇടുക്കി: ജില്ലയില്‍ ചികിത്സയില്‍ ഇരുന്ന അവസാന കൊറോണ രോഗിയും ആശുപത്രി വിട്ടതോടെ ഇടുക്കി വീണ്ടും കൊറോണ മുക്ത ജില്ലയായി മാറി. രണ്ട് പരിശോധനഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരുന്ന ഏലപ്പാറയിലെ 54 വയസുള്ള ആശാ പ്രവര്‍ത്തക ആശുപത്രി വിട്ടത്. ജില്ലയിലെ ഇതുവരെ രോഗം സ്ഥിരീകരിച്ച 24 പേരും കോവിഡ് മുക്തരായി എന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടത്തിനും അഭിമാനിക്കാനുള്ള വകയും നല്കുന്നു. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നന്ദിയറിയിച്ച ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് ഇവര്‍ ആശുപത്രി വിട്ടത്. ഇടുക്കിയില്‍ ആദ്യഘട്ടത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് മാര്‍ച്ച് 15ന് ആണ്. ബ്രിട്ടീഷ് വിനോദ സഞ്ചാരിക്ക്. തുടര്‍ന്ന് ആകെ 10 പേര്‍ക്ക് രോഗം കണ്ടത്തുകയും ഇവരെല്ലാം ഏപ്രില്‍ പാതിയോടെ ആശുപത്രി വിടുകയും ചെയ്തു.
രണ്ടാം ഘട്ടത്തില്‍ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത് ഏപ്രില്‍ 23ന് ആയിരുന്നു. എലപ്പാറയില്‍ മൈസൂരില്‍ നിന്നെത്തിയ 35കാരും ഇയാളുടെ 62 കാരിയായ അമ്മയ്ക്കും പൊള്ളാച്ചിയില്‍ നിന്നെത്തിയ മണിയാറന്‍കുടി സ്വദേശിയായ 35കാരനും ചെന്നൈയില്‍ നിന്നെത്തിയ നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശിക്കും അന്ന് രാഗം സ്ഥിരീകരിച്ചു.
പിന്നാലെ 26ന് ആറ് പേര്‍ക്ക് കൂടി വൈറസ് ബാധയുണ്ടായി. ഏപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ 41കാരിയായ വനിതാ ഡോക്ടര്‍, ഏലപ്പാറയിലെ രോഗിയുടെ വീട്ടില്‍ പാലും മുട്ടയും നല്‍കിയിരുന്ന 54കാരിയായ ആശ പ്രവര്‍ത്തക, മലപ്പുറത്ത് നിന്നെത്തിയ 24കാരനായ വണ്ടന്മേട് സ്വദേശി, ജര്‍മ്മനിയില്‍ നിന്ന് എത്തിയ ഇട്ടയാര്‍ ചെമ്പകപ്പാറ നത്തുകല്ല് സ്വദേശിയായ 50 കാരന്, തമിഴ്നാട്ടില്‍ നിന്നെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശികളായ അച്ഛനും(35), ഏഴ് വയസുള്ള മകള്‍ക്കും അന്ന് രോഗം സ്ഥിരീകരിച്ചു.
27ന് നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇടവെട്ടി തെക്കുംഭാഗത്ത് അമേരിക്കയില്‍ നിന്നും എത്തിയ 17കാരന്, തിരുപ്പൂരില്‍ നിന്ന് വന്ന ദേവികുളം സ്വദേശിയായ 38 കാരന്, നടുങ്കണ്ടം പോത്തുകണ്ടത്ത് ചെന്നൈയില്‍ നിന്ന് മാതാപിതാക്കളോടൊപ്പം എത്തിയ 14കാരി, മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന 60 കാരന് എന്നിവര്‍ക്കാണ് അന്ന് രോഗം കണ്ടെത്തിയത്. ഇതോടെ രോഗികളുടെ എണ്ണം പതിനാലിലേക്ക് അതിവേഗം കുതിച്ചെത്തി. പിന്നാലെ കൗണ്‍സിലര്‍ക്കടക്കം മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധയുണ്ടെന്ന് കളക്ടര്‍ അറിയിച്ചെങ്കിലും ഫലത്തിലുണ്ടായ പിഴവാണ് ഇതിന് കാരണമെന്ന് പിന്നീട് വ്യക്തമായി.
ഏപ്രില്‍ രണ്ടിനായിരുന്നു ആദ്യ ഘടത്തില്‍ ജില്ലയില്‍ അവസാന വൈറസ് ബാധ കണ്ടെത്തിയത്. പിന്നീട് 20 ദിവസത്തോളം മറ്റ് കേസുകളൊന്നും വന്നില്ല. 21 മുതല്‍ ഗ്രീന്‍ സോാണിലായ ഇടുക്കിയ്ക്ക് കൂടുതല്‍ ഇളവുകളും നല്കി. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ 27ന് ഇടുക്കി റെഡ് സോണിലേക്ക് എത്തി. മെയ് രണ്ടിന് രണ്ട് പേര്‍ക്ക് ഫലം നെഗറ്റീവായതോടെ ഇവര്‍ ആശുപത്രി വിട്ടു. മെയ് നാലിന് 10 പേര്‍ക്കും 6ന് കോട്ടയത്ത് ചികിത്സയിലിരുന്ന വണ്ടന്മേട് സ്വദേശിയും രോഗ മുക്തരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: