കൊച്ചി: കൊറോണ രോഗ പ്രതിരോധം ഉള്‍പ്പെടെ, ആതുര സേവനത്തിന് അകലത്തിരുന്ന് ഡോക്ടര്‍മാരുടെ സഹായം തേടാന്‍ വായനക്കാര്‍ക്ക് ജന്മഭൂമിയുടെ പദ്ധതി. ആരോഗ്യകാര്യങ്ങളില്‍ ഉപദേശത്തിന് ഡോക്ടര്‍മാരോട് സംസാരിക്കാം. ഫോണില്‍ കിട്ടുന്ന ഉപദേശങ്ങളും നിര്‍ദേശങ്ങളും ലോക്ഡൗണ്‍ കാലത്തും തുടര്‍ന്നും സഹായകമാകും.
എറണാകുളത്തെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ രോഗ പ്രതിരോധ പ്രവര്‍ത്തന രംഗത്ത് നല്കുന്ന വിവിധ സേവനങ്ങളുടെ തുടര്‍ച്ചയാണിത്. ഓരോ ദിവസവും നിശ്ചിത സമയത്ത് വായനക്കാര്‍ക്ക് ഡോക്ടര്‍മാരുമായി ഫോണില്‍ സംസാരിക്കാം. ഫോണ്‍ നമ്പരും വിവരങ്ങളും താഴെ.
ഇതു സംബന്ധിച്ച കൊച്ചി ജന്മഭൂമി ഓഫീസില്‍ നടന്ന ആസൂത്രണത്തിലും ചര്‍ച്ചകളിലും ബദരീനാഥ് ആയുര്‍വേദ ആശുപത്രിയിലെ ഡോ. രജന ഹരീഷ്, ശ്രീ വൈദ്യനാഥം ആശുപത്രിയിലെ ഡോ. ശ്രീജിത് സുരേന്ദ്രന്, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്. ഉമാകാന്തന്‍, ഡവലപ്മെന്റ് മാനേജര്‍ നവീന്‍ കേശവ് പങ്കെടുത്തു. ബിജെപി എറണാകുളം നമോ ഡോക്ടേഴ്സ് പാനലിന്റെയും കൂടി സംരംഭമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: