ന്യൂദല്‍ഹി: അടുത്ത സീസണ് മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും വിദേശ കളിക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ സാങ്കേതിക കമ്മിറ്റി.
ആഭ്യന്തര മത്സരങ്ങളില്‍ ഒരു ടീമില്‍ നാലു വിദേശതാരങ്ങളെ മാത്രമേ കളിപ്പിക്കാവൂയെന്ന ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ നിയമം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കണമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ആവശ്യപ്പെട്ടു. അഞ്ചു വിദേശ താരങ്ങളെ കളിപ്പിക്കാവുന്ന നിയമമാണ് മാറ്റുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും കൂടുതല്‍ വിദേശതാരങ്ങളെ കളിപ്പിക്കുന്നത് ഭാവിയില്‍ സുനില്‍ ഛേത്രിയെപ്പോലുള്ള കളിക്കാരെ വളര്‍ത്തിയെടുക്കുന്നതിന് തടസ്സമാകുമെന്ന് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്റ്റിമാച്ചിന്റെ അഭിപ്രായം കണക്കിലെടുത്താണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് നിയമം മാറ്റുന്നത്.
ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ നിയമ പ്രകാരം ഒരു ടീമില്‍ നാല് വിദേശതാരങ്ങളെവരെ ഇറക്കാം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും ഈ നിയമം പിന്തുടരണമെന്ന് സ്റ്റിമാച്ച് ആവശ്യപ്പെട്ടു. നിലവില്‍ ഇന്ത്യയിലെ മത്സരങ്ങളില്‍ അഞ്ചു വിദേശതാരങ്ങളെ വരെ ഒരു ടീമിന് കളിക്കളത്തിലിറക്കാം.
ശ്യാം ഥാപ്പ തലവനായ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സാങ്കേതിക കമ്മറ്റി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയാണ് നിയമം മാറ്റാന്‍ തീരുമാനിച്ചത്. പുതിയ നിയമപ്രകാരം ഒരു മത്സരത്തില്‍ ഏഷ്യക്കാരല്ലാത്ത മൂന്ന് കളിക്കാരെയും ഏഷ്യക്കാരനായ ഒരു താരത്തെയും ഇറക്കാം. സാങ്കേതിക സമിതി ഏകകണേ്ഠനയാണ് ഈ നിയമം നടപ്പാക്കാന്‍ തീരുമാനിച്ചത്. അടുത്ത സീസണ് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: