റോം: ഒട്ടേറെ കളിക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇറ്റാലിയന്‍ ലീഗായ സീരി എ ചാമ്പ്യന്‍ഷിപ്പിന്റെ ഭാവി തുലാസിലായി. ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാനായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് കൂടുതല്‍ കളിക്കാര്‍ക്ക് കൊറോണ ബാധിച്ചത്.
നിലവില്‍ എട്ട് കളിക്കാര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. സാംപ്ദോറിയയുടെ നാലു കളിക്കാരും ഫിയോറന്റീനയുടെ മൂന്ന് കളിക്കാര്‍ക്കും ടോറിനോയുടെ ഒരു കളിക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ട് മാസത്തിനുശേഷം പോര്‍ച്ചുഗലില്‍ നിന്ന് തിരിച്ചെത്തിയ യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്വാറന്റൈനിലാണ്. പതിനാല് ദിവസങ്ങള്‍ക്ക് ശേഷമേ റൊണോയ്ക്ക്് കളിക്കളത്തില്‍ തിരിച്ചെത്താനാകൂ. അതേസമയം മറ്റൊരു യുവന്റസ് താരമായ പൗലോ ഡിബാല കൊറോണയെ അതിജീവിച്ചു.
ജര്‍മന്‍ ലീഗായ ബുന്ദസ് ലിഗ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, പ്രതിസന്ധികള്‍ തരണം ചെയ്ത് സിരി എ ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള തയാടെുപ്പിലാണ് ഇറ്റലി. ഈ മാസം പതിനെട്ടിന് ടീമുകള്‍ക്ക് പരിശീലനം
തുടങ്ങാനാകുമെന്ന് കായിക മന്ത്രി വിന്‍സെന്‍സോ പറഞ്ഞു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് ഒമ്പത് മുതല്‍ സിരി എ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: