കൊച്ചി: സംസ്ഥാനത്ത് നിലവില്‍ ആരാധനാലയങ്ങള്‍ തുറക്കാനാകില്ലെന്ന് ഹൈക്കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആരാധനാലയങ്ങളും അടച്ചിരുന്നു.
ആരാധനാലയങ്ങള്‍ തുറക്കേണ്ടതാണെന്ന് കോടതിക്ക് അഭിപ്രായമുണ്ടെന്നും എന്നാല്‍ പൊതുനന്മ ഉദ്ദേശിച്ച് തത്ക്കാലം പാടില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രവും ഹൈക്കോടതിയില്‍ നിലപാടറിയിച്ചു. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
മാര്‍ച്ച് 25ന് പ്രഖ്യാപിച്ച ആദ്യ ഘട്ട ലോക്ക്ഡൗണ്‍ മുതല്‍ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും അടച്ചിടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ആളുകള്‍ കൂടുന്നത് ഒഴിവാക്കി രോഗവ്യാപനം തടയുക എന്നത് ലക്ഷ്യംവച്ചായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: