ഇസ്ലാമാബാദ്: കൊറോണ(കൊവിഡ് 19) വൈറസ് രാജ്യത്ത് വ്യാപകമായി പടര്‍ന്ന് പിടിക്കുമ്പോഴും പാക് ജനതയെ ഞെട്ടിച്ച് ശനിയാഴ്ച മുതല്‍ ലോക്ഡൗണ്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഇമ്രാന് ഖാന്. 1,764 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. പാക്കിസ്ഥാനില്‍ മൊത്തം രോഗബാധിതരുടെ എണ്ണം 25,837 ആയി. 30 പേര് കൂടി മരിച്ചതോെട ആകെ മരണസംഖ്യ 594 എത്തി നില്‍ക്കുകയാണ്.
കൊറോണക്കെതിരെ മുന്‍കരുതലുകള്‍ എടുക്കണമെന്നും സ്ഥിതി വഷളായാല്‍ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കാനാണ് തീരുമാനം. ദരിദ്രരായ പൗരന്മാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാാണ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി ലഘൂകരിക്കുന്നതെന്ന് ഇമ്രാന് ഖാന് വ്യക്തമാക്കിയത്. ചെറിയ മാര്‍ക്കറ്റുകളും ഷോപ്പുകളുമാണ് ശനിയാഴ്ച മുതല്‍ സമയപരിധിയോടെ തുറക്കുക. വലിയ മാളുകളും മറ്റും അടച്ചിടും. സ്കൂളുകള്‍ക്ക് ജൂലൈ പകുതി വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമാണ് ഫെബ്രുവരി അവസാനം വരെ പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, മാര്‍ച്ച് പകുതി മുതല്‍ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. കഴിഞ്ഞയാഴ്ച പ്രതിദിനം ശരാശരി ആയിരത്തിലധികം കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: