കുമളി: ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്നലെ കേരളത്തിലെത്തിയത് 382 പേര്. 195 പുരുഷന്മാരും 133 സ്ത്രീകളും 54 കുട്ടികളുമാണ് സ്വന്തം നാട്ടിലെത്തിച്ചേര്‍ന്നത്.
തമിഴ്നാട്ടില്‍ നിന്നുമാണ് കൂടുതല്‍ പേര് എത്തിയത്. തമിഴ്നാട്- 341, കര്‍ണ്ണാടകം- 31, തെലുങ്കാന- 10, എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 209 പേര് ഇടുക്കി ജില്ലയിലേയ്ക്കും 173 പേര് ഇതര ജില്ലകളിലേയ്ക്കും ഉള്ളവരാണ്. ആകെ എത്തിയ 382 പേരില്‍ റെഡ് സോണുകളില്‍ നിന്നെത്തിയ 209 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്.
ബാക്കിയുള്ള 173 പേര് കര്‍ശന ഉപാധികളോടെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ബുധനാഴ്ച 401 പേരും ചൊവ്വാഴ്ച 249 പേരും തിങ്കളാഴ്ച 28 പേരുമാണ് അതിര്‍ത്തി കടന്നെത്തിയത്. അതേ സമയം ഇവിടെ നടക്കുന്ന പരിശോധനയില്‍ വീഴ്ചയുള്ളതായുള്ള ആക്ഷേപം ശക്തമാകുകയാണ്. അതിര്‍ത്തി കടന്നെത്തിയ ശേഷം വിശ്രമ കേന്ദ്രത്തില്‍ നിന്ന് ആരുമറിയാതെ ആളുകള്‍ രക്ഷപ്പെടുന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: