ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് വര്‍ധിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ലോക്ഡൗണ്‍ നീട്ടുന്നതാണ് ഉചിതമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, ജൂണ്‍, ജൂലൈ മാസങ്ങളില്‍ വൈറസ് ബാധ പടര്‍ന്ന് വ്യാപിക്കാന്‍ ഇടയുണ്ട്. ഇത് കൂടി കണക്കിലെടുത്ത് വേണം ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനെന്നും അദ്ദേഹം പറഞ്ഞു.
ചില സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. രോഗ വ്യാപനം ക്രമാനുഗതമായാണ് കുറയുന്നത്. ഇതിനു വേണ്ട നടപടികളാണ് നമ്മള് സ്വീകരിക്കേണ്ടത്. റെഡ്സോണുകളിലും ഹോട്ട്സ്പോട്ടുകളിലും രാജ്യത്തിന്റെ സാമ്പത്തിക,ആരോഗ്യ മേഖലാ അവസ്ഥകളെ മനസ്സിലാക്കി ശരിയായ പ്രവര്‍ത്തനം തന്നെ വേണം. ആളുകള്‍ കൂടിച്ചേര്‍ന്നതും തിങ്ങിപ്പാര്‍ക്കുന്നതുമായ മേഖലകളെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഗുലേറിയ പറഞ്ഞു.
ഹോട്ട്സ്പോട്ടുകളെ നിയന്ത്രണത്തിലാക്കിയാല്‍ മഹാനഗരങ്ങളെ രോഗമുക്തമാക്കാം. 80 ശതമാനത്തോളം രോഗസാധ്യത ഇവിടെയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇതില്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
അതേസമയം രാജ്യത്തെ പ്രതിദിന പരിശോധനകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഏറ്റവും താഴെ തട്ടില്‍ പോലും മികച്ച പ്ലാനിങ്ങും പ്രാദേശിക നേതാക്കളുള്‍പ്പടെ ഇതിനായി നല്ല അധ്വാനം കാഴ്ചവെച്ചാല്‍ മാത്രമേ രോഗത്തെ രാജ്യത്ത് നിയന്ത്രണവിധേയമാക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: