സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ കിം പ്രത്യക്ഷപ്പെട്ടതോടെ അവസാനിച്ചെങ്കിലും വീണ്ടും വിഷയം തലപൊക്കുകയാണ്. ഏപ്രില്‍ മാസത്തിലാണ് കിം അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നാണ് ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ ആരോഗ്യം വളരെ ഏറെ മോശമായെന്നും മസ്തിഷ്ക മരണം സംഭവിച്ചതായും വരെ വാര്‍ത്തകള്‍ പ്രചരിച്ചത്. ഒരു ഫെര്‍ട്ടിലൈസര്‍ കമ്പനി ഉദ്ഘാടനം ചെയ്യാനെത്തിയതോടെ ഇതെല്ലാം കെട്ടടങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ പ്രശ്നം ഇതൊന്നുമല്ല. കിമ്മിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ വിശ്വസിക്കാത്തവര്‍ ഇപ്പോഴുമുണ്ടെന്നാണ് ട്വിറ്ററിലെ ചര്‍ച്ചകളില്‍ സൂചിപ്പിക്കുന്നത്. കിം താനുമായി രൂപസാദൃശ്യമുള്ള മറ്റൊരാളെ ഉപയോഗിക്കുകയാണെന്നാണ് ഒരുവിഭാഗം പറയുന്നത്. മുന്‍പ് അഡോള്‍ഫ് ഹിറ്റ്ലര്‍, സദ്ദാം ഹുസൈന് എന്നിവരെ പോലെ കിമ്മും ബോഡി ഡബിള്‍ പ്രയോഗിക്കുന്നുവെന്നാണ് ഇക്കൂട്ടരുടെ വാദം. ഏറ്റവും ഒടുവില്‍ പൊതുവേദിയിലെത്തിയ കിമ്മിന്റെ ചിത്രവും പഴയ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് ഇവരുടെ വാദം നടക്കുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തക ജെന്നിഫര്‍ യങ്ങുള്പ്പടെയുള്ളവര് കിമ്മിന്റെ രൂപത്തില്‍ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കിമ്മിന്റെ പഴയ ചിത്രവും പുതിയ ചിത്രവും തമ്മില്‍ മുടിയിഴകളിലും പല്ലുകളിലും ചെവിയുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്നാണ് കണ്ടെത്തല്‍. കിമ്മിന്റെ പല്ലുകള്‍ ഇരുഫോട്ടോകളിലും വ്യത്യസ്തമായി കാണുന്നുവെന്നാണ് ബ്രിട്ടീഷ് പാര്‍ലമെന്റിലെ മുന്‍ അംഗം ലൂയിസ് മെന്‍ഷ് ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: