ന്യൂദല്‍ഹി : പ്രതിസന്ധികളില്‍ തളരാതെ മുന്നേറുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടില്‍ ഭാരതം മറ്റ് ലോക രാഷ്ട്രങ്ങള്‍ക്ക് തന്നെ മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധപൂര്‍ണിമ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ പ്രതിസന്ധിക്കെതിരെ നമ്മുക്ക് ഒന്നിച്ചു പോരാടാം. നിര്‍ണായകമായ ഈ ഘട്ടത്തില്‍ നമ്മുക്ക് കൊവിഡ് പോരാളികള്‍ക്ക് നന്ദി പറയാം. ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത് മാനവ സേവനത്തിനായി മുന്നിട്ടിറങ്ങിയവരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
സേവനത്തോടുള്ള ശ്രീബുദ്ധന്റെ കാഴ്ചപ്പാടും കോവിഡ് പോരാട്ടത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ദയ, കരുണ, സമത, സുഖ:ദുഃഖ ഭേദം ഇല്ലാതിരിക്കുക, അവസ്ഥകളെ അതേ രൂപത്തില്‍ തന്നെ സ്വീകരിക്കുകയെന്ന ബുദ്ധന്റെ നാല് പ്രധാന തത്വങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ പകര്‍ത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
റോഡുകളുടെ ശുചിത്വം പാലിക്കുന്നതില്‍, ആശുപത്രിയില്‍ ശരിയായ സേവനം ഉറപ്പുവരുത്തുന്നതില്‍, വിശന്നിരിക്കുന്ന ഒരാള്‍ക്ക് ഭോജനം നല്കുന്നതില് എന്നിങ്ങനെ സദാസമയവും ഏതെങ്കിലുമൊരു സേവനത്തില്‍ മുഴുകിക്കൊണ്ടിരിക്കുന്നവര് എക്കാലത്തും ഭാരതത്തില്‍ നിരവധിയുണ്ട്. നമ്മളെല്ലാം ഇന്ന് വളരെ വലിയൊരു അപകടത്തെ മറികടക്കാന്‍ കൂട്ടമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
നമ്മള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരാണ്. അവരുടെ സേവനം ശ്രീബുദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് സമാനമാണ്. അവരോടൊപ്പമുള്ള നമ്മുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് തന്നെ മഹാമാരിയെ നേരിടുന്നതില്‍ ഇന്ത്യ ഇന്ന് ലോകത്തിന് മാതൃകയാണ്. ഈ മോശം സമയത്തും ഇന്ത്യ പലരാജ്യങ്ങളേയും ആവും പോലെ സഹായിച്ചെന്നും പല രാജ്യങ്ങളും തിരിച്ച് ഇന്ത്യയ്ക്കും സഹായങ്ങള്‍ ലഭ്യമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക് ഡൗണ്‍ സാഹചര്യം മൂലം തനിക്ക് ബുദ്ധപൂര്‍ണിമ ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കാന്‍ പറ്റില്ല. നിങ്ങള്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കു ചേരുക എന്നത് തീര്‍ച്ചയായും സന്തോഷം തരുന്ന കാര്യമായിരുന്നു. എന്നാല്‍ സാഹചര്യം ഈവിധമായതിനാല്‍ അവ ഒഴിവാക്കേണ്ടി വന്നു. എവര്‍ക്കും ബുദ്ധപൂര്‍ണിമ ആശംസകള്‍ അറിയിക്കുന്നതായും മോദി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിനായി പൊരുതുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്കെതിരെ നമ്മുക്ക് ഒന്നിച്ചു പോരാടാം. നിര്‍ണായകമായ ഈ ഘട്ടത്തില്‍ നമ്മുക്ക് കോവിഡ് പോരാളികള്‍ക്ക് നന്ദി പറയാം. ഇന്ത്യയുടെ വികസനം ലോകത്തിന്റെ പുരോഗതിക്ക് സഹായിക്കും. മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും അനിവാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: