റിയാദ് : കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ആഗോള മരണ നിരക്ക് സൗദി അറേബ്യയുടേതിനേക്കാള് പത്തിരട്ടി കൂടുതലാണെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബിയ അഭിപ്രായപ്പെട്ടു. സൗദി അറേബ്യയില്‍ കൊറോണ വൈറസില്‍ നിന്നുള്ള മരണനിരക്ക് 0.7 ശതമാനം മാത്രം ആണെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ ഇത്ര അധികം വര്‍ദ്ധനവ് കാണിക്കുന്നത് ലേബര്‍ ക്യാമ്പുകളിലും വീട് വീടാന്തരവും നടക്കുന്ന ശക്തമായ പരിശോധനയുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനു ശേഷം സര്‍ക്കാര്‍ ആയിരക്കണക്കിന് ഐസിയു കിടക്കകളും റെസ്പിറേറ്ററുകളും അനുവദിച്ചു. അതില്‍ 96 ശതമാനവും ഇനിയും ഉപയോഗിക്കേണ്ടി വന്നിട്ടില്ല.
ശക്തമായ മുന്‍കരുതലുകള്‍ എടുത്തു കൊറോണ വ്യാപനം തടയാന്‍ സഹായിക്കുന്ന രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും മന്ത്രി പ്രശംസിച്ചു.
രാജ്യം സ്വീകരിച്ച മാസ് സ്ക്രീനിംഗ് സംവിധാനം കേസുകള്‍ നേരത്തേ കണ്ടുപിടിക്കാനും അണുബാധ പടരാതിരിക്കാനും സഹായിച്ചു. രോഗികളുടെ ആരോഗ്യം വഷളാകുന്നതിനുമുമ്പ് തന്നെ ആവശ്യമായ ചികിത്സ നല്കാന് ഇത് വഴി സാധിച്ചെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: