ജെയ്പൂര്‍: ദല്‍ഹിയില്‍ സേവനം അനുഷ്ഠിച്ച 30 ബിഎസ്എഫ് ജവാന്മാര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ദല്‍ഹി തീവ്രബാധിത മേഖലകളിലടക്കം സുരക്ഷാ ചുമതല ഉണ്ടായിരുന്ന 45 ഐടിബിപി ജവാന്മാര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ സഫ്ദര്‍ജങ്, ഹരിയാന ജജ്ജര്‍ എയിംസ്, ഗ്രേറ്റര്‍ നോയിഡയിലെ സിആര്‍പിഎഫ് റഫറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് ചികിത്സയ്ക്കായി മാറ്റി.
ദല്‍ഹിയില്‍ നിന്നും രാജസ്ഥാനിലെ ജോധ്പൂരില്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചശേഷമാണ് ബിഎസ്എഫ് ജവാന്മാര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വ ഇവര്‍ക്കൊപ്പം ജോലിചെയ്ത നൂറിലേറെപ്പേരെ ചാവ്ല ക്യാംപില്‍ കരുതല്‍ നിരീക്ഷണത്തിലാക്കി. അതിനിടെ കരസേനാ ആശുപത്രിയിലെ 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. മയൂര്‍ വിഹാറിലെ 137 സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരത്തെ രോഗം ബാധിച്ചിരുന്നു. വിഷയത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണവും ആരംഭിച്ചു.
ദല്‍ഹിയില്‍ ജോലിചെയ്ത കൂടുതല്‍ സൈനികരിലേക്ക് കോവിഡ് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച 45 ഐടിബിപി ജവാന്മാര്ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തലസ്ഥാനത്ത് കൂടുതല്‍ ജാഗ്രത ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: