മെക്സിക്കോ സിറ്റി: കൊറോണ (കൊവിഡ് 19) വൈറസ് ബാധ ഭരണകൂടത്തിന്റെ തട്ടിപ്പാണെന്ന് ആരോപിച്ച് മെക്സിക്കോയില്‍ 300 ഓളം പേര് ചേര്‍ന്ന് രോഗിയെ ആശുപത്രിയില്‍ നിന്ന് കടത്താന്‍ ശ്രമിച്ചു. മെക്സിക്കോ ചിയാപാസിലെ മോട്ടോസിന്റ്റ്ലയിലെ സോഷ്യല്‍ സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റലിലാണ് സംഭവം. പ്രദേശത്ത് മൂന്നാമതൊരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജനങ്ങള്‍ രോഷാകുലരായത്.
രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇയാളെ ആശുപത്രിയില്‍ നിന്നും രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടു. കൊവിഡ് സര്‍ക്കാരിന്റെ ഗൂഢലോചനയാണെന്നും, അധികൃതര്‍ ആളുകളെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നുമാണ് നാട്ടുകാരുടെ ആരോപണം. ഫേസ്ബുക്ക് പേജിലൂടെ ആളുകളോട് വീടുകളില്‍ നിന്നും പുറത്തിങ്ങണമെന്നും കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തണമെന്നും ഇവര്‍ ആഹ്വാനം ചെയ്തു.
വൈറസ് ഇല്ലെന്നും അതുകൊണ്ട് സര്‍ക്കാര്‍ പറയുന്നത് പോലെ എല്ലാവരും വീടുകളില്‍ തുടരേണ്ട കാര്യമില്ലെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ ആര്‍മിയുടെയും സുരക്ഷാ സേനകളുടെയും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍. അതേസമയം, കൊവിഡ് തട്ടിപ്പല്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വാദിക്കുന്ന ചെറിയ ഒരു വിഭാഗം ജനങ്ങളും മോട്ടോസിന്റ്ല നഗരത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: