തിരുവനന്തപുരം: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്കൂള്‍ ബസ് ജീവനക്കാരന് അറസ്റ്റില്‍. തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്ദുള്‍ റൗഫിനെയാണ് പിടിയിലായത്. വിവാഹിതനായ പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇതിനിടെയാണ് കുട്ടി ഗര്‍ഭിണിയായത്. തുടര്‍ന്ന് സംഭവം വീട്ടുകാര്‍ അറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പൂന്തുറ സ്റ്റേഷന് എസ് എച്ച് ഒ ബി എസ് സജികുമാര്‍, എസ് ഐ ആര് ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: