ന്യൂദല്‍ഹി: ഇന്ത്യയെ ആഗോള രാജ്യങ്ങള്‍ക്ക് താത്പര്യമുള്ള നിക്ഷേപ കേന്ദ്രമാക്കാന്‍ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് പ്രത്യേക ഉത്തരവാദിത്വം നല്കി കേന്ദ്ര സര്‍ക്കാര്‍. വിദേശ ബിസിനസ് കമ്പനികളുമായി ചര്‍ച്ച നടത്താന്‍ എംബസിക
ളോട് നിര്‍ദേശിച്ചു.കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് നിര്‍ദേശം.ബിസിനസ് അവസരങ്ങള്‍ക്കും കയറ്റുമതിക്കും വേദിയൊരുക്കുക, ഇന്ത്യയെ വിശ്വസനീയവും നിക്ഷേപ സൗഹൃദവുമായ കേന്ദ്രമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കുക എന്നിവയാണ് എംബസികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. 131 രാജ്യങ്ങളിലെ ഇന്ത്യന്‍ ദൗത്യസംഘ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേന്ദ്രമന്ത്രിമാര്‍ ആശയവിനിമയം നടത്തി.ഇന്‍വെസ്റ്റ് ഇന്ത്യ, നിക്ഷേപപ്രോത്സാഹന ആഭ്യന്തര വ്യാപാരവകുപ്പ് എന്നിവ സംയുക്തമായി, ഇന്ത്യയില്‍ ഫാക്ടറികള്‍, നിര്‍മാണ യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് ഏകജാലക സംവിധാനം രൂപീകരിക്കാനുള്ള പരിശ്രമത്തിലാണ്.
കൊറോണയ്ക്കു ശേഷമുള്ള കാലയളവിലെ വാണിജ്യ, വ്യവസായ സാധ്യതകളെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദേശ പ്രതിനിധിസംഘങ്ങളോട് വാണിജ്യ മന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ കമ്പനികളും ബിസിനസ് സംരംഭങ്ങളുമായി ബന്ധം സ്ഥാപിക്കാനും അതിലൂടെ വ്യാപാര ശൃംഖല വിപുലപ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു.നിലവില്‍ എല്ലാ രാജ്യങ്ങളും പ്രതിസന്ധി നേരിടുമ്പോള്‍, വാണിജ്യത്തിലൂടെയും നിക്ഷേപത്തിലൂടെയുമാണ് ഇന്ത്യ കരകയറുകയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍
പറഞ്ഞു.വിദേശ ദൗത്യസംഘങ്ങള്‍ ഓഫീസുകളില്‍ നിന്ന് പുറത്തിറങ്ങി ബിസിനസ് കമ്പനികളുമായി ബന്ധം സ്ഥാപിക്കാനും വ്യാപാര ശൃംഖല രൂപപ്പെടുത്താനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഔഷധരംഗം, കാര്‍ഷികരംഗം എന്നീ മേഖലകളിലെ സാധ്യതകളെപ്പറ്റി പറഞ്ഞ അദ്ദേഹം, ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാര നിക്ഷേപ സാധ്യതകളും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: