കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് സംസ്ഥാനത്ത് സാനിറ്റൈസര്‍, മാസ്ക് വില്‍പ്പനയുടെ മറവില്‍ കൊള്ള. അനധികൃതമായി നിര്‍മിച്ച വ്യാജ സാനിറ്റൈസറുകളും വിവിധ ഭാഗങ്ങളില്‍ സുലഭം. കൊറോണ സാഹചര്യം മുതലെടുത്താണ് സാനിറ്റൈസര്‍ വില്‍പ്പനയുടെ മറവില്‍ പകല്‍കൊള്ള നടക്കുന്നത്. 100 മില്ലി സാനിറ്റൈസറിന് 250 മുതല്‍ 300 രൂപവരെ ചില കമ്പനികള്‍ ഈടാക്കുന്നുണ്ട്.
കൊറോണ വ്യാപന സാഹചര്യത്തില്‍ ഹാന്‍ഡ്വാഷ്, സാനിറ്റൈസര്‍ എന്നിവ വീടുകളിലടക്കം അവശ്യവസ്തുവായി മാറിയ സാഹചര്യത്തിലാണ് ഈ തട്ടിപ്പ്. കേന്ദ്രസര്‍ക്കാര്‍ കൊറോണക്കാലത്ത് എസെന്‍ഷ്യല്‍ കമോഡിറ്റി ആക്ടില്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവു പ്രകാരം 200 മില്ലി ഗ്രാം സാനിറ്റൈസറിന് 100 രൂപ മാത്രമേ ഈടാക്കാന്‍ അനുമതിയുളളൂ. മാസ്കിന് എട്ടു രൂപയാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ 100 മില്ലിയുടെ ബോട്ടിലിന് തന്നെ പല കമ്പനികളും 200ലധികം രൂപയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഈടാക്കുന്നത്.
അമിതവില സംബന്ധിച്ച് ജില്ലാ കളക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും ബോട്ടിലുകളില്‍ എംആര്‍പിയായി ഇത്രയും തുക രേഖപ്പെടുത്തിയതു കൊണ്ട് എന്തുചെയ്യാനെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ്. വ്യാജ സാനിറ്റൈസര്‍ നിര്‍മാണവും വില്‍പ്പനയും സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. ആവശ്യമായ ഘടകങ്ങള്‍ ചേര്‍ക്കാതെ സാനിറ്റൈസര്‍ എന്ന പേരില്‍ നിര്‍മിച്ച് വില്‍പ്പന നടത്തുകയാണ്.
ഡ്രഗ്സ് കണ്ട്രോള് ആക്ട് പ്രകാരം രജിസ്ട്രേഡ് ലൈസന്‍സ്ഡ് കമ്പനികള്‍ക്ക് മാത്രമേ ഇവ നിര്‍മിച്ച് വില്‍പ്പന നടത്താന്‍ പറ്റുകയുളളൂ. എന്നാല്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സാനിറ്റൈസറിന്റെ ആവശ്യകതയും വില്‍പ്പനയും മുന്നില്‍ കണ്ട് പലരും സ്വയംതൊഴില്‍ പോലെ ഇതിന്റെ നിര്‍മാണം നടത്തുകയാണ്.
നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ കണ്ണൂര്‍ പഴയങ്ങാടിക്കടുത്ത സിപിഎം ഗ്രാമത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് സാനിറ്റൈസര്‍ നിര്‍മിച്ച് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുകയും എക്സൈസ് പിടികൂടുകയും ചെയ്ത സംഭവം ഏതാനും ദിവസംമുമ്പുണ്ടായി. ഇതിനെതിരെ തുടര്‍നിയമ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിനും വിവാദത്തിനും കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: