തൃശൂര്‍: മാറാട് വീരബലിദാനികള്‍ക്ക് നാടിന്റെ ശ്രദ്ധാഞ്ജലി. ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ ആഹാനപ്രകാരം ജില്ലയില്‍ 500 കേന്ദ്രങ്ങളില്‍ മാറാട് സ്മൃതി ദിനാചരണവും, പുഷ്പാര്‍ച്ചനയും നടന്നു. വീടുകളിലും സ്മൃതി ദിനാചരണവും പുഷ്പാര്‍ച്ചനയും നടന്നു. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് അഞ്ച് ആളുകളില്‍ കൂടാതെയാണ് എല്ലായിടത്തും പരിപാടികള്‍ സംഘടിപ്പിച്ചത്.
സംസ്ഥാന സെക്രട്ടറിമാരായ പി.സുധാകരന്, മധുസൂദനന് കളരിക്കല്‍, രക്ഷാധികാരിമാരായ പി. കെ.സുബ്രന്, രവീന്ദ്രനാഥ് കളരിക്കല്‍, ജില്ലാ പ്രസിഡന്റ് ബാലന് പണിക്കശ്ശേരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പ്രസാദ് കാക്കശ്ശേരി, കെ. കേശവദാസ്, സംഘടന സെക്രട്ടറി രാജീവ് ചാത്തംപിള്ളി, സഹ സംഘടന സെക്രട്ടറിമാരായ പി.എന്‍.അശോകന്, നന്ദന് കൊള്ളന്നൂര്‍, വൈസ് പ്രസിഡന്റ്മാരായ ഇ.ടി ബാലന്, രാജന് കുറ്റുമുക്ക്, വര്‍ക്കിങ് പ്രസിഡന്റ്, എ .എ ഹരിദാസ്, ട്രെഷരാര്‍ പി മുരളീധരന്, സെക്രട്ടറിമാരായ ഹരി.മുള്ളൂര്‍, വി ബാബു , സുരേഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്കി.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്കില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ 40 കേന്ദ്രങ്ങളില്‍ മാറാട് ബലിദാന ദിനം ആചരിച്ചു.പുഷ്പാര്‍ച്ചന, അനുസ്മരണം എന്നിവ നടന്നു. അന്തിക്കാട് സെന്റര്‍, ശ്രീകാര്ത്ത്യായനി ദേവി ക്ഷേത്രം കിഴക്കെ നട ,പടിയം ചൂരക്കോട് ക്ഷേത്രനട, പടിയം ഉല്ലാസ് നഗര്‍ എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: