ലഖ്നൗ: കൊറോണ രാജ്യത്താകമാനം വ്യാപിച്ചതിന് ഉത്തരവാദികള്‍ തബ്ലീഗ് ജമാഅത്ത് എന്ന്ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തബ്ലീഗുകാരുമായി ബന്ധപ്പെട്ടവര്‍ കൊറോണ വാഹകരായി മാറി. കുറ്റകരമായ പ്രവര്‍ത്തിയാണ് അവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും അദേഹം പറഞ്ഞു.
“വളരെ വലിയകുറ്റമാണ് അവര്‍ ചെയ്തത്. അതിനുള്ള നിയമനടപടികള്‍ അവര്‍ക്കെതിരെ ഉണ്ടാകും. തബ്ലീഗുമായി ബന്ധപ്പെട്ടവര്‍ രാജ്യത്ത് കൊറോണ വാഹകരായിമാറി. ഇവരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പ്രവര്‍ത്തി ഉണ്ടായിരുന്നില്ല എങ്കില്‍ ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ തന്നെ നമുക്ക് രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിയുമായിരുന്നു.തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ മാത്രം 3000 പേരെയാണ് കണ്ടെത്തിയത്.” ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി.
2455 കൊറോണ കേസുകള്‍ ഉത്തര്‍പ്രദേശില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 43 പേര് സംസ്ഥാനത്ത് രോഗം ബാധിച്ച് മരണമടഞ്ഞു. 75 ല്‍ 62 ജില്ലകളിലും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 656 പേര് രോഗ മുക്തരായതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.
ദില്ലിയില്‍ മയൂര്‍വിഹാര്‍ 31 ആം ബറ്റാലിയനിലെ 122 സിആര്‍പിഎഫ് ജവാന്മാര്ക്ക് കൊറോണബാധ സ്ഥിരീകരിച്ചു. ഇതില്‍ ഒരു മലായാളിയും ഉള്‍പ്പെടുന്നു. ബറ്റാലിയനിലെ ഒരു ജവാന് കൊറോണ ബാധയെ തുടര്‍ന്ന് മരണമടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: