കാസര്‍കോട്: അന്യ സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ക്കായി കാസര്‍കോട് ജില്ലയുടെ അതിര്‍ത്തിയില്‍ സജ്ജീകരിക്കുന്ന ഹെല്പ് ഡെസ്ക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കണ്ട്രോള് റും സ്ഥാപിക്കും. ഇവിടെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മറ്റുളളവര്‍ക്കും ഭക്ഷണം തയ്യാറാക്കി നല്‍കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തി.
ഓരോ ഹെല്പ് ഡെസ്ക്കിലും ലഭ്യമാകുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ വാഹനം പരിശോധിക്കുന്നതിനും യാത്രക്കാരുടെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനും ആര് ടി ഒ അധികൃതരേയും ജെ എച്ച് ഐ മാരേയും ഒരു മെഡിക്കല്‍ ഓഫീസറേയും നിയോഗിക്കും. അതിര്‍ത്തിയില്‍ സജ്ജമാക്കിയിട്ടുളള ഹെല്പ് ഡെസ്ക്കുകളുടേയും മറ്റ് എല്ലാ പ്രവര്‍ത്തനങ്ങളുടേയും ഏകോപന ചുമതല കാസര്‍കോട് ആര് ഡി ഒയ്ക്ക് ആണ്.
അതിര്‍ത്തിയില്‍ നിന്നെത്തിയ യാത്രക്കാരെ ജെ എച്ച് ഐ മാര്‍ക്ക് രോഗ നിര്‍ണ്ണയം നടത്താനാവാത്ത സന്ദര്‍ഭത്തില്‍ മെഡിക്കല്‍ ഓഫീസറുടെ സേവനം ഉപയോഗപ്പെടുത്തും. കോവിഡ് ലക്ഷണം പ്രകടിപ്പിക്കുന്നവരുടെ സാമ്പിള്‍ എടുക്കുന്നതിന് ആബുലന്‍സില്‍ അവരെ പ്രത്യേകം സജിജീകരിച്ച കേന്ദ്രത്തില്‍ എത്തിക്കും. ജില്ലയിലൂടെ കടന്നു പോകുന്നതിന് ആളുകളുമായെത്തുന്ന വണ്ടിയില്‍ നിന്നും യാത്ര ചെയ്യുന്നവരുടെ വിവരങ്ങള്‍ അടങ്ങിയ രേഖ വണ്ടിയുടെ ക്യാപ്റ്റന്‍/ ഡ്രൈവര്‍ മാത്രമെ ഹെല്പ് ഡെസ്ക്കില്‍ ഹാജരാക്കുന്നതിന് ഇറങ്ങുവാന്‍ അനുവദിക്കാവു. തുടര്‍യാത്ര അനുവദിക്കുന്നതിനു മുമ്പ് ജില്ലയില്‍ ഒരിടത്തും വണ്ടി നിര്‍ത്തുകയില്ലെന്നും ആളുകളെ ഇറക്കുകയില്ലെന്നും സമ്മതിച്ചു കൊണ്ടുളള സാക്ഷ്യപത്രം വാങ്ങുകയും ചെയ്യും.
അതിര്‍ത്തിയില്‍ ആളുകളേയും കൊണ്ട് കൂടുതല്‍ വണ്ടികളെത്തിച്ചേരാന് സാധ്യതയുള്ളതിനാല്‍ ഹെല്പ് ഡെസ്ക്കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇതിനായി റവന്യൂ, പോലീസ്, ആര്.ടിഒ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ഷിഫ്റ്റും (12 മണിക്കൂര്‍ ഡ്യൂട്ടി) അധ്യാപകര്‍ക്ക് മൂന്ന് ഷിഫ്റ്റും (8 മണിക്കൂര്‍ ഡ്യൂട്ടി) ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ എത്തിച്ചേരുന്ന വാഹനങ്ങള്‍ക്ക് ടോക്കണ്‍ സിസ്റ്റം
കാസര്‍കോട്: അതിര്ത്തിയിലെത്തിച്ചേരുന്ന വാഹനങ്ങള്‍ക്ക് റോഡിന്റെ ഡിവൈഡറിനോട് ചേര്‍ന്ന് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യമൊരുക്കും. സജ്ജീകരിച്ചിട്ടുളള ഹെല്പ് ഡെസ്ക്കുകളില് ഉപയോഗിക്കുന്നതിന് 100 തെര്‍മല്‍ സ്കാനര്‍ ലഭ്യമാക്കും. കൂടാതെ ആവശ്യമായ മാസ്ക്, സാനിട്ടൈസര്‍, ഗ്ലൗസുകളും രണ്ട് 108 ആംബുലന്‍സുകളും ലഭ്യമാക്കും.
അതിര്‍ത്തിയില്‍ എത്തിച്ചേരുന്ന എല്ലാ വണ്ടികള്‍ക്കും കൗണ്ടര്‍ സ്ഥാപിച്ച് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. ഹെല്‍ഹ് ഡെസ്ക്കുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെലവ് വഹിക്കുന്നതിന് എസ്ഡിആര്എഫില് നിന്നും അഞ്ച് കോടി രൂപ അനുവദിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി.എസ് സാബു, എഡിഎം എന്‍.ദേവിദാസ്, ഡിഎംഒ എ.വി. രാംദാസ്, ഡിവൈഎസ്പി സുനില്‍കുമാര്‍ മറ്റ് ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: