ന്യൂദല്‍ഹി: നേരിയ തോതില്‍ കൊറോണ ലക്ഷണങ്ങള്‍ ഉള്ളവരെ വീടുകളില്‍ ക്വാറന്റൈന് ചെയ്യാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍.
1 നേരിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളുവെന്ന് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കണം.
2 ഐസൊലേഷന്‍ വേണ്ട സൗകര്യവും കുടുംബാംഗങ്ങളെ ക്വാറന്റൈന് ചെയ്യാന്‍ വേണ്ട സൗകര്യവും വീട്ടിലുണ്ടായിരിക്കണം.
3 ഏഴു ദിവസവും 24 മണിക്കൂറും ശുശ്രൂഷ നല്കാന് ആള് വേണം. ആശുപത്രിയും പരിചാരകനും (കെയര്‍ ഗിവര്‍) തമ്മില്‍ ആശയവിനിമയ സൗകര്യം വേണം.
4 അദ്ദേഹവും അടുത്ത് സമ്പര്‍ക്കത്തില്‍ വരുന്നവരും മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം ഹൈഡ്രോക്സി ക്ലോറോക്വിന് കഴിക്കണം.
5 ആരോഗ്യ സേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്തിരിക്കണം. അത് എപ്പോഴും ലൈവായിരിക്കണം.
6 സദാ തന്റെ ആരോഗ്യം നിരീക്ഷിക്കാന്‍ രോഗ ലക്ഷണമുള്ളയാള്‍ അനുവദിക്കണം. തന്റെ അവസ്ഥ അപ്പപ്പോള്‍ ജില്ലാ സര്‍വലന്‍സ് ഓഫീസറെ അറിയിക്കണം.
7 സ്വയം ഐസൊലേഷനില്‍ ആണെന്ന് എഴുതി ഒപ്പിട്ട് നല്‍കണം. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
8 പരിചരിക്കുന്നയാളും നേരിയ രോഗലക്ഷണമുള്ളയാളും മുഴുവന്‍ നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണം.
ഡോക്ടറുടെ സഹായം തേടേണ്ടത് എപ്പോള്‍
1 ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക.
2 കടുത്ത വേദനയും സമ്മര്‍ദവും നെഞ്ചില്‍ അനുഭവപ്പെടുക
3 മാനസികമായി ആശയക്കുഴപ്പം തോന്നുക, എഴുന്നേല്ക്കാന് പ്രയാസം അനുഭവിക്കുക.
4 ചുണ്ടുകളിലും മുഖത്തും നീലനിറം കാണപ്പെടുക
5 ഡോക്ടര്‍ നിര്‍ദേശിക്കുമ്പോള്‍
ലക്ഷണങ്ങള്‍ പൂര്‍ണമായും മാറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷമോ ഐസൊലേഷന്‍ അവസാനിപ്പിക്കാവൂ.
പരിചരിക്കുന്നയാള്‍
മൂന്ന് പാളികളുള്ള മെഡിക്കല്‍ മാസ്ക് തന്നെ ധരിക്കണം. മാസ്കില്‍ ശരീര സ്രവം പറ്റിയാല്‍ ഉടന്‍ അത് മാറ്റി പുതിയത് ധരിക്കണം. മുഖവും മൂക്കം സ്പര്‍ശിക്കരുത്. കൈകള്‍ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസര്‍ കൊണ്ട് കഴുകണം. രോഗിയുടെ ശരീര സ്രവങ്ങളുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടാകരുത്.
രോഗികള്‍
മൂന്ന് പാളി മാസ്ക് ധരിക്കണം, എട്ട് മണിക്കൂര്‍ കഴിയുമ്പോള്‍ മാറണം. സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് മാസ്ക് അണുമുക്തമാക്കണം. വീട്ടിലെ മറ്റുള്ളവരില്‍ നിന്ന്, പ്രത്യേകിച്ച് പ്രായമുള്ളവരില്‍ നിന്ന് അകന്നു കഴിയാന്‍ പറ്റുന്ന മുറിയില്‍ വേണം കഴിയാന്‍. വിശ്രമിക്കണം, ധാരാളം വെള്ളം കുടിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: