ഇസ്ലാമബാദ് : പാക്കിസ്ഥാനിലെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 343 ആയി. രാജ്യത്ത് ഇതുവരെ 15000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകരിലേക്കും രോഗം വ്യാപിച്ചതോടെ രാജ്യം ഇപ്പോള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
400 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 181 പേര് ഡോക്ടര്‍മാരും, 55 പേര് നേഴ്സുമാരുമാണ്. എന്നാല്‍ ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരേയും നിരീക്ഷണത്തില്‍ ആക്കേണ്ട സ്ഥിതിയാണ്. അതേസമയം രാജ്യത്ത് മരിക്കുന്നതില്‍ 80ശതമാനവും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും പാക്കിസ്ഥാന്റെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
പാക്കിസ്ഥാനിലെ പ്രധാന ഹോട്ട്സ്പോട്ടുകളായ സിന്ധില്‍ 5,695 പേര്‍ക്കും, പഞ്ചാബ് പ്രവിശ്യയില്‍ 5,827 പേര്‍ക്കും കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ഗള്‍ഫില്‍ നിന്നും പ്രവാസികളും നാട്ടിലേക്ക് തിരിച്ചെത്തുന്നതിലും പാക് സര്‍ക്കര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തിരിച്ചെത്തുന്നവരെ നീരിക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനും ഇവര്‍ക്ക് വേണ്ട ചിക്തിസാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: