കണ്ണൂര്‍: കൊട്ടിയൂര്‍ വനം മേഖലയിലിറങ്ങിയ നാലംഗ മാവോവാദി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു.ഇവര്‍ക്കായി തണ്ടര്‍ബോള്‍ട്ട് കര്‍ണാടക വനത്തില്‍ തെരച്ചില്‍ തുടങ്ങി. കബനീ ദളത്തിലെ അംഗങ്ങളായ ഗണേഷ് എന്ന മൊയ്തീന് തമിഴ്നാട് സ്വദേശിനികളായ. കവിത, രജിത. സൂര്യ എന്നിവരെയാണ് ഇവര്‍ കയറിയ വീട്ടിലെ ഒരംഗം തിരിച്ചറിഞ്ഞത്. ഇതില്‍ ഗണേഷ് എന്നു പരിചയപ്പെടുത്തിയ വ്യക്തിയുടെ പേര് മൊയ്തീനാണെന്ന് പോലിസ് വ്യക്തമാക്കി. സൂര്യ എന്നയാള്‍ എന്‍ജിനിയറാണ്. ഇയാള്‍ക്ക് ഒരു കൈ മാത്രമേയുള്ളു
രണ്ടു സ്ത്രീകള്‍ മാത്രമേ സംഘത്തിലുണ്ടായിരുന്നുള്ളുവെന്ന് ഇവര്‍ കയറിയ. ഫോറസ്റ്റര്‍ രാജന്റെ മകന് പോലിസിനോട് പറഞ്ഞു. പോലിസ് കാണിച്ചു കൊടുത്ത ഫോട്ടോ പ്രകാരം ഇയാള്‍ ഓരോരുത്തരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു നിറ തോക്കുകള്‍ ഇവരുടെ കൈയ്യിലുണ്ടായിരുന്നു. സൂര്യയുടെ കയ്യില്‍ ഒരു പിസ്റ്റളാണുണ്ടായിരുന്നത്. ഇവയിലൊക്കെ നിറയുണ്ടെന്ന് അവര്‍ കാണിച്ചു തന്നു. തമിഴും മലയാളവും കലര്‍ന്ന ഭാഷയിലാണ് സംസാരിച്ചത്.
തണ്ടര്‍ബോള്‍ട്ടിനെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കുമെന്നും ഇവര്‍ പറഞ്ഞു. ഇതിനിടെയാല്‍ കേരളത്തില്‍ തങ്ങള്‍ ശക്തി പ്രാപിക്കുമെന്ന് പറഞ്ഞ് മുദ്രാവാക്യം മുഴക്കി മടങ്ങിയെന്നും യുവാവ് പോലിസിന് നല്കിയ മൊഴിയില്‍ പറയുന്നു. കേളകം അടക്കാത്തോട് ശാന്തിഗിരിയിലെ രണ്ട് വീടുകളിലാണ് ആയുധ ധാരികളായ മാവോയിസ്റ്റ് സംഘം എത്തിയത്. കോളിത്തട്ട് സ്വദേശിയും മുന്‍ ഫോറസ്റ്റ് വാച്ചറുമായ രാജന്, കോളിത്തട്ട് സ്വദേശി മനോജ് എന്നിവരുടെ വീടുകളിലാണ് നാലംഗ മാവോയിസ്റ്റ് സംഘം എത്തി ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് മടങ്ങിയത്.
സംഘത്തില്‍ രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറിന് എത്തിയ സംഘം രാത്രി ഒമ്പതോടെയാണ് മടങ്ങിയത്. അരിയും പച്ചക്കറികളും, ആട്ടയും ശേഖരിച്ച സംഘം മൊബൈല്‍ ഫോണുകളും ടാബുകളും ചാര്‍ജ് ചെയ്തു. മുമ്പ് പലതവണ മാവോയിസ്റ്റുകള്‍ എത്തിയിട്ടുള്ള ശാന്തിഗിരി രാമച്ചി കോളനിയുടെ ഒരു കിലോമീറ്റര്‍ അകലെയാണ് ഇത്തവണ മാവോയിസ്റ്റുകള്‍ എത്തിയത്. കേളകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: