കൊല്ലം: ആരോഗ്യ പ്രവര്‍ത്തയ്ക്ക് രോഗം സ്ഥിരീകരിച്ച ചാത്തന്നൂരില്‍ ഇന്ന് രണ്ടുപേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചെന്ന് പ്രഖ്യാപിച്ച ചാത്തന്നൂര്‍ എംഎല്‍എ ജി.എസ് ജയലാല്‍, മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഉയര്‍ത്തിയത് കനത്ത വെല്ലുവിളി. മാധ്യമങ്ങള്‍ പോലും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് കൊവിഡ് രോഗികളെ കുറിച്ച് വാര്‍ത്തകള്‍ കൊടുക്കുക. എന്നാല്‍ ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട എംഎല്‍എ തന്നെ സമൂഹമാധ്യമങ്ങള്‍ വഴി ശബ്ദസന്ദേശമയച്ച് രോഗസ്ഥിരീകരണം നടത്തിയിരിക്കുകയാണ്.
കൊറോണ സ്ഥിരീകരിച്ച വ്യക്തികളുടെ വിവരങ്ങള്‍ അടക്കമാണ് എംഎല്‍എ സന്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ രോഗികളുടെ പേര് പറഞ്ഞിട്ടില്ല. ചാത്തന്നൂരില്‍ കൊവിഡ് പോസിറ്റിവ് കേസ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് നൂറ്റിയിരുപത്തഞ്ചോളം ആളുകളുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായും അതില്‍ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുടെ ഫലം നെഗറ്റീവാണെന്നും പകുതിയില്‍ താഴെ ആളുകളുടെ പരിശോധനാഫലം വന്നതില്‍ രണ്ടുപേരുടെ പരിശോധനാഫലം പോസിറ്റിവായി വന്ന കാര്യം താന്‍ അറിയിക്കുകയാണെന്ന് ജിഎസ് ജയലാല്‍ എംഎല്‍എ ശബ്ദസന്ദേശത്തില്‍ പറയുന്നു.
മുഖ്യമന്ത്രി പത്രസമ്മേളനം നടത്താത്ത ദിവസം ആരോഗ്യ വകുപ്പ് പത്രക്കുറിപ്പും ഇറക്കും. ഇത് എല്ലാവര്ക്കും അറിയാവുന്നതുമാണ്. ഈ സാഹചര്യത്തിലാണ് ജയരാജിന്റെ പ്രഖ്യാപനം വിവാദത്തിലാകുന്നത്. സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചരോഗികളുടെ വിവരങ്ങള്‍ സ്റ്റേറ്റ് കണ്ട്രോള് സെല്ലില്‍ നിന്നും ആരോഗ്യമന്ത്രാലയത്തിന് കൈമാറിയ ശേഷം മുഖ്യമന്ത്രിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് എന്നിരിക്കെ കീഴ് വഴക്കങ്ങള്‍ ലംഘിച്ച് സ്ഥലം എംഎല്‍എ കൊവിഡ് 19 രോഗികളുടെ വിവരംപുറത്തുവിട്ടത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഇന്നലത്തെ വിവാദം മനസ്സിലാക്കിയാണോ എംഎല്‍എയുടെ ഇടപെടല്‍ എന്നും സംശയമുണ്ട്.
കഴിഞ്ഞ ദിവസം മൂന്നുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന് ഇടുക്കി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത് മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. അവരുടെ പരിശോധനാ ഫലങ്ങളില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ഇത്തരത്തില്‍ വിശദീകരണം നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. ഇതാണ് കൊല്ലത്ത് ഇടത് എംഎല്‍എ തന്നെ വെല്ലുവിളിയെന്ന തരത്തില്‍ തള്ളിക്കളയുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും കരുതുന്നവരും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: