തിരുവനന്തപുരം:കൊവിഡ്-19 നെക്കുറിച്ചുള്ള വിദഗ്ധാഭിപ്രായങ്ങളും രോഗവ്യാപനത്തിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ വശങ്ങളും മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിന് ഇതാദ്യമായി സംസ്ഥാന ആരോഗ്യവകുപ്പ് വേദിയൊരുക്കുന്നു.
സംസ്ഥാന കൊവിഡ്-19 സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഉന്നതതല സംഘമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച മൂന്നു മണിക്കു നടക്കുന്ന ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ വാട്സ്ആപ് വഴി മാധ്യമപ്രതിനിധികള്‍ക്ക് പങ്കെടുക്കാം. പരിപാടി നടക്കുന്ന വാന്റോസ് ജംഗ്ഷനിലെ റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തിലുള്ള (ഗോര്‍ക്കി ഭവന്) സിഡിറ്റ് സ്റ്റുഡിയോയില്‍ ഷൂട്ട് ചെയ്യാനോ ലൈവ് ചെയ്യാനോ ക്യാമറാമാന്മാര്ക്ക് എത്താം. സാമൂഹിക അകലം പാലിച്ചായിരിക്കണം ഇത് ചെയ്യേണ്ടത്.
9496020820, 9446528176, 7012516029 എന്നീ വാട്സ് ആപ് നമ്പരുകളില്‍ മെസേജുകളായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരത്തെതന്നെ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കാം. ഇതിനുള്ള മറുപടി ആശയവിനിമയ പരിപാടിയില്‍ ലഭിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ്-19 വിദഗ്ധ സമതി ചെയര്‍മാനും ആസൂത്രണ ബോര്‍ഡംഗവുമായ ഡോ. ബി ഇക്ബാല്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് ഖൊബ്രഗഡെ ഐഎഎസ്, ദേശീയ ആരോഗ്യ മിഷന്- കേരള ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍കര്‍ ഐഎഎസ്, മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ഐഎഎസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവി തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
ചര്‍ച്ച തല്‍സമയം ആരോഗ്യ-കുടുംബക്ഷേമമന്ത്രിയുടെയും, ആരോഗ്യ ഡയറക്ടറേറ്റ്, ദേശീയ ആരോഗ്യ മിഷന്, ആര്‍ദ്രം പീപ്പിള്‍സ് കാമ്പെയിന്, ആരോഗ്യ ജാഗ്രത തുടങ്ങി സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെയും വിവിധ ഫെയ്സ്ബുക്ക് പേജുകളില്‍ ലഭിക്കും. ഈ പേജുകളിലൂടെ പൊതുജനങ്ങള്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: