തൊടുപുഴ: കൊറോണ സ്ഥിരീകരിച്ച രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ തീവ്രശ്രമവുമായി ആരോഗ്യവകുപ്പ്. നഗരസഭ വാര്‍ഡ് കൗണ്‍സിലറുടേയും ജില്ലാ ആശുപത്രിയിലെ നഴ്സിന്റേയുമാണ് സഞ്ചാരപഥം അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാത്രി വൈകി വന്ന പരിശോധന ഫലം പോസീറ്റിാവാകുകയും ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നവരായതിനാല്‍ ഇരുവര്‍ക്കും രോഗം കണ്ടെത്തിയത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട നിരവധി പേരാണ് ഇതോടെ നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. റാപ്പിഡ് ടെസ്റ്റിലാണ് ഫലം വന്നത് എന്നതിനാല്‍ വിശദമായ പരിശോധന വേണ്ടി വരുമെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടേയും സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്ന് ലഭിക്കുമെന്നാണ് വിവരം. 240 പേരുടെ സ്രവ സാമ്പിളില്‍ 40 പേരുടെ ഫലം വന്നപ്പോഴാണ് മൂന്ന് പേര്‍ക്ക് രോഗം കണ്ടെത്തിയത്.
എല്ലാ പ്രവര്‍ത്തനത്തിലും സജ്ജീവമായി ഇടപ്പെട്ടിരുന്നു
തൊടുപുഴ: കൊറോണ സ്ഥിരീകരിച്ച രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാകുമ്പംകല്ലില് നിന്നുള്ള കൗണ്‍സിലര്‍ നഗരസഭ ഓഫീസിലും ഇതര ഓഫീസുകളിലും എത്തിയിരുന്നു.
മാത്രവുമല്ല അവശ്യവസ്തുക്കളുടെ കിറ്റ് എല്ലാ വീടുകളിലും എത്തിക്കുന്നതിനും ഇവര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയിരുന്നു. കഴിഞ്ഞയാഴ്ച താലൂക്ക് ഓഫീസില്‍ വാര്‍ഡ് ഹോട്ട്സ്പോട്ടാക്കിയതിനെ തുടര്‍ന്ന് നടന്ന യോഗത്തിലും കൗണ്‍സിലറെത്തി.
തഹസില്‍ദാര്‍, ഡിവൈഎസ്പി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എസ്ഐ, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരെല്ലാം അന്ന് യോഗത്തിനെത്തിയുരുന്നു. ഞായാറാഴ്ച വരെ മിക്ക ദിവസവും നഗരസഭ ഓഫീസിലും ഇവര്‍ എത്തിയിരുന്നു. 21ന് നടന്ന കൗണ്‍സില്‍ യോഗത്തിലും ഇവര്‍ പങ്കെടുത്തു.
ഇതിനാല്‍ കൗണ്‍സിലറുമായി ബന്ധപ്പെട്ട മറ്റുള്ളവരോടും കൗണ്‍സിലര്‍മാരോടും നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. കുമ്പംകല്ലില്‍ തബ്ലീഗ് സമ്മേളത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ആള്‍ക്കാണ് കൊറോണ കണ്ടെത്തിയത്.
ഇയാളുടെ ബന്ധുക്കളുടെ അടക്കം വീടുകളില്‍ കൗണ്‍സിലര്‍ പോയിരുന്നു. എന്നാല്‍ വീടിന് സമീപത്തേക്ക് പോയിട്ടില്ല, ഗയിറ്റിന് സമീപം സാധനംവെച്ച് ശേഷം മടങ്ങുകയായിരുന്നു. എല്ലാ മുന്‍കരുതല്‍ എടുത്തിരുന്നതായും മുഖാവരണം അടക്കം ധരിച്ചാണ് വാര്‍ഡില്‍ പോയതെന്നും ചികിത്സയിലിരിക്കുന്ന കൗണ്‍സിലറും പറഞ്ഞു.
തൊടുപുഴ ജില്ലാ ആശുപത്രി അടച്ചു
കൊറോണ വൈറസ് ബാധ കണ്ടെത്തിയതോടെ തൊടുപുഴ ജില്ലാ ആശുപത്രിയുടെ ഒപിയും അത്യാഹിത വിഭാഗവും താല്‍ക്കാലികമായി അടച്ചു. നിലവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരേയും പറഞ്ഞുവിട്ടു. അതേസമയം പ്രസവ തിയതി അടുത്തവരേയും വിവിധ ഓപ്പറേഷന് കഴിഞ്ഞവരുമടക്കം 20 ഓളം പേര് മാത്രമാണ് ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലുള്ളത്. നഴ്സിന് രോഗം കണ്ടെത്തിയതോടെ തൊടുപുഴ മേഖലയിലെ സാധാരണക്കാരന് ഏറെ ആശ്രയമായിരുന്ന ആശുപത്രിക്കാണ് പൂട്ട് വീണത്. നിലവില്‍ കൊറോണ രോഗികളായ മൂന്ന് പേരാണ് ഇവിടെ ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: