ന്യൂദല്‍ഹി: തബ്ലീഗി ജമാത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. രാജ്യത്ത് കൊറോണ പടര്‍ത്തിയ തബ്ലീഗുകാര് ലജ്ജിക്കുകയാണ് വേണ്ടതെന്നും എന്നാല്‍ അവര്‍ കൊറോണ പോരാളികളായി സ്വയം ചിത്രീകരിക്കുകയാണെന്നും അദേഹം പ്രതികരിച്ചു. ഇത്തരത്തില്‍ സ്വയം അവരോധിക്കുകവഴി യഥാര്‍ഥ കൊറോണ പോരാളികളെ അവര്‍ അപമാനിക്കുകയാണെന്നും അദേഹം ട്വിറ്ററില്‍ കുറിച്ചു.
”തബ്ലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ ക്രിമിനല്‍ പരമായ പ്രവണത വഴി കൊറോണ പടര്‍ത്തി പാപം ചെയ്തു. എന്നിട്ടിപ്പോള്‍ അവര്‍ കൊറോണ പോരാളികളായി അവകാശപ്പെടുകയാണ്. തങ്ങള്‍ ചെയ്ത കുറ്റകൃത്യത്തില്‍ ലജ്ജിക്കേണ്ട അവര്‍ സ്വയം പോരാളികളായി ചിത്രീകരിക്കുകവഴി ലക്ഷക്കണക്കിന് കൊറോണ പോരാളികളെ അപമാനിക്കുകയാണ്.” അദേഹം ട്വിറ്ററില്‍ കുറിച്ചു.
“രാജ്യ സ്നേഹികളായ മുസ്ലീങ്ങളില്‍ ചിലര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ അവരെയെല്ലാം തബ്ലീഗുകാരായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇത്തരത്തിലുള്ള പ്രചരണത്തിനു പിന്നില്‍ തികച്ചും ആസൂത്രിത വൃത്തികെട്ട തബ്ലീഗ് ഗൂഢാലോചന നടക്കുന്നു.” മുക്താര്‍ അബ്ബാസ് നഖ്വി ട്വീറ്റ് ചെയ്തു.
കൊറോണ ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് ചിലര്‍ മുന്നോട്ടു വന്നതിനു പിന്നാലെ അവര്‍ തബ്ലീഗുകാര് ആണെന്ന് പ്രചരണങ്ങള്‍ ഉണ്ടായി. ഇത് തബ്ലീഗുകാര് തന്നെ ആസൂത്രിതമായി നടത്തിയ വ്യാജ പ്രചരണങ്ങളാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി തന്നെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: