വളയം: രണ്ട് വര്‍ഷം മുമ്പ് പണികഴിപ്പിച്ച പോലീസ് ബാരക്കില്‍ ഉദ്ഘാടനത്തിന് മുമ്പ് പഞ്ചായത്ത് വക മാലിന്യം കൂമ്പാരം. വളയം പഞ്ചായത്തിലെ അച്ചംവീട്ടില്‍ രണ്ട് വര്‍ഷം മുമ്പ് 80 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പോലീസ് ബാരക്കിലാണ് ലോഡ് കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടക്കം കൂട്ടിയിട്ടിരിക്കുന്നത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യമാണ് ഈ കെട്ടിടത്തിന്റെ അകത്തും പുറത്തുമായി കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ മഴയ്ക്ക് ഈ മാലിന്യ കൂമ്പാരത്തില്‍ നിന്ന് മലിനജലം തൊട്ടടുത്ത് തോട്ടിലേക്കും കിണറുകളിലേക്കും ഒഴുകി എത്തിയതായി നാട്ടുകാര്‍ പറയുന്നു. കോവിഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോലീസുകാര്‍ക്ക് താമസിക്കാനും വിദേശത്ത് നിന്നെത്തുന്ന പ്രവാസികളെ താമസിപ്പിക്കാനും വേണ്ടി കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥര്‍ കെട്ടിടം സന്ദര്‍ശിച്ചപ്പോഴാണ് കെട്ടിടത്തില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് കണ്ടത്.
മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്തിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇരുന്നൂറോളം പോലീസുകാര്‍ക്ക് താമസിക്കാനും താല്‍ക്കാലിക പരിശീലനം നടത്താനുമുള്ള സൗകര്യത്തോട് കൂടിയാണ് കേരള പോലീസിന്റെ ഉടമസ്ഥയിലുള്ള രണ്ട് ഏക്കര്‍ സ്ഥലത്ത് കെട്ടിടം പണിതത്.
അതീവ സെന്സിറ്റിവ് ഏരിയയായി പോലീസിന്റെ ലിസ്റ്റിലുള്ള നാദാപുരവും തൊട്ടടുത്ത കണ്ണൂര്‍ ജില്ലയിലെ പൊയിലൂര്‍, പാനൂര്‍ എന്നീ പ്രദേശങ്ങളുടെ തൊട്ടടുത്താണ് ബാരക്ക് സ്ഥിതിചെയ്യുന്നത്. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലാ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിന് തൊട്ടടുത്താണ് ഈ ബാരക്ക് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: