കാസര്‍ഗോഡ്: കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോരുന്നതായി സംശയം. കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയ ചിലരെ തുടര്‍ചികിത്സാ വാഗ്ദാനം ചെയ്ത് ചില സ്വകാര്യ ആശുപത്രികള്‍ ബന്ധപ്പെട്ടതാണ് സംശയത്തിനിടയാക്കിയത്. കൊറോണ സെല്ലില്‍ നിന്നെന്നുപറഞ്ഞാണ് ചില വിളികള്‍ എത്തിയത്. ചില ഡോക്ടര്‍മാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് രോഗികളെ നേരിട്ട് വിളിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായ പത്തിലധികം പേരെ ഇതിനകം സ്വകാര്യ ആശുപത്രികളില്‍ നിന്നും ബന്ധപ്പെട്ടു കഴിഞ്ഞു. തിരിച്ചുവിളിക്കാനാവാത്ത നമ്പരുകളില്‍ നിന്നാണ് വിളികളേറെയും. രോഗികളെ വിളിക്കാന്‍ തങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആരും ചതിക്കുഴിയില്‍ വീഴരുതെന്നും വിവരങ്ങള്‍ ഒന്നും കൈമാറരുതെന്നുമാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്. അതേ സമയം കൊവിഡുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണെന്നും ഇതില്‍ വീണുപോകരുതെന്നും കാസര്‍കോഡ് ഡിഎംഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: