കോലാലംപൂര്‍ : ജൂണ്‍ അവസാനത്തോടെ ഇന്ത്യ കോവിഡ് മുക്ത രാജ്യമാകുമെന്ന് പഠനം. ഏഷ്യയിലെ തന്നെ മികച്ച സാങ്കേതിക സ്ഥാപനങ്ങളില്‍ ഒന്നായ സിംഗപ്പൂര്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്‍ഡ് ഡിസൈന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മേയ് 21നകം ഇന്ത്യയിലെ രോഗികളുടെ എണ്ണം കുത്തനെ കുറയും. മേയ് അവസാനിക്കുന്നതോടെ 99 ശതമാനം പേരും രോഗമുക്തി നേടും. ജൂണ്‍ 25 ആകുന്നതോടെ 100 ശതമാനം കോവിഡ് രഹിത രാജ്യമായി ഇന്ത്യമാറുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള രോഗബാധിതര്‍, രോഗബാധ സംശയിക്കുന്നവര്‍, രോഗവിമുക്തരായവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ക്കൊപ്പം കൊറോണ വൈറസിന്റെ ജീവിത ചക്രത്തിന്റെ വിവരങ്ങളും ശേഖരിച്ച് നിര്‍മിതബുദ്ധിയുടെ സഹായത്തോടെ അപഗ്രഥിച്ചാണ് ഗവേഷകര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഡിസംബര്‍ അവസാനത്തോടെ ലോകത്തു നിന്നും കോവിഡ് ഇല്ലാതാകും. അതേസമയം മേയ് 16 വരെ ലോക്ഡൗണ്‍ നീട്ടിയാല്‍ ഇന്ത്യയില്‍ കൊറോണ രോഗികള്‍ പുതിയതായി ഉണ്ടാകില്ലെന്നും ഇവര്‍ നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു.
അതേസമയം ഈ റംസാന് കാലം കഴിയുന്നതോടെ രാജ്യം കോവിഡ് മുക്തമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം 26,496 ആണ്. 824 പേര് മരിക്കുകയും 5,803 പേര് രോഗമുക്തരാകുകയും ചെയ്തു.
എന്നാല്‍ യുഎസില്‍ നിന്നും കോവിഡ് മുക്തമാക്കാന്‍ ആഗസത് 26 വരെ കാത്തിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മേയ് 11 ആകുമ്പോഴേക്കും രോഗികളുടെ എണ്ണം 97 ശതമാനം കുറയും. മേയ് 23 ആകുമ്പോള്‍ 99 ശതമാനം മാത്രമേ കുറയൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: