റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1197 പുതിയ കൊറോണ വൈറസ് കേസുകൾ സൗദി അറേബ്യയിൽ രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മൊത്തം അസുഖബാധിതരുടെ എണ്ണം 16299 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
9 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 166 പേർ ഇന്നു രോഗമുക്തി നേടി. ആകെ മരണ സംഖ്യാ 136 ഉം രോഗമുക്തി നേടിയവർ 2215 ഉം ആയതായും മന്ത്രാലയം അറിയിച്ചു.
മക്കയിൽ 364, ജിദ്ദയിൽ 271, റിയാദിൽ 170, മദീനയിൽ 120, അൽ-ഖോബറിൽ 45, ദമ്മത്തിൽ 43 എന്നിങ്ങനെ ആണ് ഇന്ന് ഉയർന്ന തോതിൽ വ്യാപനം രേഖപ്പെടുത്തിയ പ്രദേശങ്ങൾ. 115 കേസുകൾ
ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു.
വിപുലീകരിച്ച ഫീൽഡ് ടെസ്റ്റിംഗ് പ്രോഗ്രാമുകൾ ആണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ ഇത്ര അധികം വർധനവ് റിപ്പോർട്ട് ചെയ്യാൻ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: