ന്യൂദല്‍ഹി : പ്രതിമാസ റേഡിയോ പരിപാടിയായി മന് കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. 11 മണിക്കാണ് അഭിസംബോധന ചെയ്യുക. ലോക്ഡൗണ്‍ കാലാവധി മെയ് മൂന്നിന് അവസാനിരിക്കേ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പ്രധാനമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മന്‍കി ബാത്തിന്റെ കഴിഞ്ഞ എപ്പിസോഡില്‍ വൈറസുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യങ്ങളെ കുറിച്ചും കൊറോണ പ്രതിരോധ മുന്‍കരുതലുകളെ കുറിച്ചുമായിരുന്നു പ്രധാനമന്ത്രി സംസാരിച്ചിരുന്നത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ ലോക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
അതേസമയം രാജ്യത്തെ കോവിഡ് മരണം 779 ആയി. രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 24,942 ആയി. നിലവില്‍ 18,953 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. 5210 പേര് രോഗ മുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: