ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസിന്റെ രണ്ടാം വരവ് സംബന്ധിച്ച് പകര്‍ച്ച വ്യാധി കേന്ദ്രത്തിന്റെ ഡയറക്ടര്‍ (സിഡിസി) ഡയറക്ടര്‍ നടത്തിയ പ്രസ്താവന തിരുത്താനായി ശ്രമിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെട്ടിലായി. സിഡിസി ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വാഷിങ്ടണ്‍ പോസ്റ്റിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തിരുത്താനാണ് പ്രസിഡന്റ് ട്രംപ് ശ്രമിച്ചത്. വരുന്ന മഞ്ഞുകാലത്തോടെ അമേരിക്കയില്‍ കൊറോണ വൈറസിന്റെ രണ്ടാം വരവുണ്ടാകുമെന്നും എന്നാല്‍ അത് ആദ്യത്തേതിനേക്കാള്‍ കഠിനമായിരിക്കുമെന്നാണ് റോബര്‍ട്ട് റെഡ്ഫീല്‍ഡ് വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്. ഇത് മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തതോടെ ഇത് നിഷേധിച്ചും സിഡിസി ഡയറക്ടറുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തുകയായിരുന്നു.
തെളിവിനായി ബുധനാഴ്ച നടത്തിയ കൊറോണ മവലോകനത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ റോബര്‍ട്ട് റെഡ് ഫീല്ഡിനെയും എത്തിച്ചു. റോബര്‍ട്ടിന്റെ വാക്കുകള്‍ വളച്ചൊടിച്ചു, വേണമെങ്കില്‍ അദ്ദേഹത്തോടു തന്നെ ചോദിക്കൂ എന്ന് ട്രംപ് മാധ്യമ പ്രതിനിധികളോടു പറഞ്ഞു. എന്നാല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ വന്നതെല്ലാം താന്‍ പറഞ്ഞതു തന്നെ എന്നായിരുന്നു ട്രംപിന്റെ സാന്നിധ്യത്തില്‍ റോബര്‍ട്ടിന്റെ പ്രതികരണം. ആ വാര്‍ത്തയുടെ തലക്കെട്ട് കുറച്ചു കൂടി ഉചിതമാക്കാമായിരുന്നു എന്നു മാത്രം, റോബര്‍ട്ടിന്റെ ഈ വാക്കുകള്‍ ട്രംപിനെ വെട്ടിലാക്കി.
കൊറോണ വൈറസിന്റെ രണ്ടാം വരവ് മഞ്ഞുകാലത്ത് ഉണ്ടാകുമെന്നും അതിനെ ചെറുക്കാന്‍ ഏറെ അധ്വാനിക്കേണ്ടി വരുമെന്നും റോബര്‍ട്ട് ആവര്‍ത്തിക്കുകയും ചെയ്തു. ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ റോബര്‍ട്ട് ഇങ്ങനെ പറഞ്ഞത് ട്രംപിനെ കൂടുതല്‍ കുഴപ്പത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: