ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഇവരെ കൂടാതെ ഭീകരർക്ക് സഹായം നല്‍കിയിരുന്ന ഒരാളെയും സൈന്യം വധിച്ചിട്ടുണ്ടെന്ന് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച രാവിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പൊരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. മേഖലയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരർ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സേനയും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി തിരച്ചില്‍ നടത്തിയത്.
കഴിഞ്ഞ ദിവസം ഷോപ്പിയാന്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. അന്‍സാര്‍ ഗാസ്വാത് ഉള് ഹിന്ദ് എന്ന സംഘടനയുടെ ഭീകരരെയാണ് ഷോപ്പിയാനില്‍ സൈന്യം വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: