റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് ആറ് മരണങ്ങളും 1172 പുതിയ കൊറോണ വൈറസ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഈതൊടെ ആകെ രോഗ ബാധിതരുടെ എണ്ണം 15102 കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 127 പേര് കൊറോണ ബാധിച്ചു മരണമടഞ്ഞു.
പുതിയ കേസുകളില്‍ 25% രോഗികള്‍ സ്വദേശികളും 75% പേര് വിദേശികളും ആണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മദീനയില്‍ 272, മക്കയില്‍ 242, ജിദ്ദയില്‍ 210, റിയാദില്‍ 131, ദമ്മാമില്‍ 46 ഏന്നിങ്ങനെ ഇന്ന് കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
124 രോഗികള്‍ ഇന്ന് സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് രാജ്യത്ത് കൊറോണ വൈറസില്‍ നിന്ന് സുഖം പ്രാപിച്ച ആളുകളുടെ എണ്ണം 2049 ആയി ഉയര്‍ന്നു.
കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂര്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് ഫോറം ആവശ്യമായ ഭക്ഷണം എത്തിച്ചു നല്കി. ജിദ്ദ റുവൈസില്‍ അല്‍ നഹ്ഫവി EST എന്ന കമ്പനിയില്‍ ജോലിചെയ്തിരുന്നവരാണ് കഴിഞ്ഞ മൂന്നു മാസമായി ശമ്പളവും ഭക്ഷണവും ഇല്ലാതെ ദുരിതത്തില്‍ ആയത്. മിക്ക തൊഴിലാളികളും ഇക്കാമ പോലും പുതുക്കാന്‍ കഴിയാതെ ആണ് ഇവിടെ കഴിഞ്ഞു വരുന്നത്. 8 മലയാളികള്‍ ഉള്‍പ്പെടെ 25 തൊഴിലാളികള്‍ ആണ് ഇവിടെ താമസിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: