കുവൈറ്റ് സിറ്റി – ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന കൈയേറ്റ നടപടികള്‍ അത്യന്തം ഗുരുതരമായ നിയമ ലംഘനമാണെന്ന് ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാ പറഞ്ഞു.
വിദേശികള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തുന്നതില്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമെന്നും വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലെ ഫീല്‍ഡ് കൊറോണ പരിശോധന ക്യാന്പിയില് തുടരുമന്നും തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു.
കൊറോണ ബാധയേറ്റ് കുവൈറ്റില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ കൊറോണ മരണസംഖ്യ 14ആയി. അത്യാഹിത വിഭാഗത്തില്‍ ഒരുമാസമായി കഴിഞ്ഞ കുവൈറ്റ് പൗരനാണ് മരണമടഞ്ഞത്. 61 ഇന്ത്യക്കാരടക്കം 151 പേര്‍ക്കു കൂടി കൊറോണ രോഗ ബാധ സ്ഥിതീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 2399 അയി. ഇതില്‍ 1310 പേര് ഇന്ത്യാക്കാരാണ്.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 60 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 132 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധിച്ചത്. യു എ ഇ തുര്‍ക്കി. ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ 12 കുവൈറ്റികള്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചികത്സയില്‍ ഉണ്ടായിരുന്ന 55 പേര് കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേതമായി ആശുപത്രി വിട്ടവരുടെ എണ്ണം 498 ആയി. ചികത്സയിലുള്ള 1887 പേരില്‍ 55 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതില്‍ 22 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: