കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ കൊറോണ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് ജില്ലാ കളക്ടര്‍ ശ്രീറാം സാംബശിവറാവു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.
ഈ വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തര വൈദ്യ സഹായത്തിനല്ലാതെ വാര്‍ഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും പുറത്തുള്ളവര്‍ ഈ വാര്‍ഡിനകത്തേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഭക്ഷ്യ, അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ 11 വരെയും പൊതു വിതരണ സ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ 2 വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു.
ഈ വാര്‍ഡുകളില്‍ വീടിന് പുറത്ത് ആള്‍ക്കൂട്ടം കൂടി നില്ക്കുന്നതും നിരോധിച്ചു. വാര്‍ഡുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈരൂട് പുതുപ്പറ്റ സഡക് റോഡിലും(ഇളനീരക്കര) വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട്ടെ എടച്ചേരി സ്വദേശിക്ക് ചികിത്സ നല്‍കിയപ്പോഴുണ്ടായ സമ്പര്‍ക്കത്തിലൂടെയാണ് സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കുന്ന നഴ്സിന് കോവിഡ് പകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: