കാസര്‍കോട്: കോവിഡ് 19 നുമായി ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ആറ് പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് നാലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ടും പേരുടെയും ഫലമാണ് നെഗറ്റീവായത്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 20 ആയി ചുരുങ്ങി. ജില്ലയില്‍ 3126 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. വീടുകളില്‍ 3070 പേരും ആശുപത്രികളില്‍ 56 പേരുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. 488 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 2 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 625 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: