മാടപ്പള്ളി: സര്‍ക്കാര്‍ നല്കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടി ആക്കുവാന് നീക്കം. മാടപ്പള്ളിയിലെ റേഷന്‍കടയില്‍ ഇറക്കിവെക്കാന്‍ സ്ഥലമില്ലെന്ന പേരിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തൊട്ടടുത്തുള്ള പാര്‍ട്ടി ഓഫീസിലേക്ക് പലവ്യഞ്ജന കിറ്റുകള്‍ മാറ്റിയത്.
ഇത് ശ്രദ്ധയില്‍പ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ ഇടപെട്ട് പാര്‍ട്ടി ഓഫീസിലേയ്ക്ക് മാറ്റിയ മുഴുവന്‍ കിറ്റുകളും റേഷന്‍ കടയുടമയുടെ വീട്ടിലേക്ക് തിരികെ വെപ്പിച്ചു. ചങ്ങനാശ്ശേരിയിലെ വിവിധ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കിറ്റ് വിതരണം സിപിഎം തങ്ങളുടെ പാര്‍ട്ടി പരിപാടിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: