കൊച്ചി: കൊറോണ ലോക്ഡൗണ്‍ വേളയില്‍ ഡോള്ഫിനുകള്ക്ക് ഉല്ലാസവേള. കൊച്ചി അഴിമുഖത്തും തീരദേശത്തുമാണ് ഇവയുടെ രസകരമായ പ്രകടനങ്ങള്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജലയാനങ്ങളുടെ വിശ്രമകാലം കടലും കായലും അഴിമുഖവുമെല്ലാം ആസ്വദിക്കുമ്പോഴാണ് ജലജീവികള്‍ കടല്‍ക്കാഴ്ചകളെ സുന്ദരമാക്കുന്നത്.
ഓയിലും, മാലിന്യങ്ങളും കലരാത്ത തെളിനീരൊഴുക്ക് ഡോള്‍ഫിനുകളുടെ വിനോദത്തിനും വഴി തെളിക്കുകയായിരുന്നു. രണ്ടു മാസം മുന്‍പ് മത്സ്യബന്ധന ബോട്ടിലെ പ്രൊപ്പല്ലറിന്റെ അടിയേറ്റതിനെ തുടര്‍ന്ന് അഴിമുഖത്ത് എത്തിയ ഒരു ഡോള്‍ഫിന്‍ ചത്തു. ഇതോടെ ഡോള്‍ഫിന്‍ കൂട്ടങ്ങള്‍ അപ്രത്യക്ഷമായിരുന്നു.
എന്നാല്‍, ശാന്തമായ അന്തരീക്ഷം ഉടലെടുത്തതോടെ ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ കൊച്ചി അഴിമുഖത്തേക്ക് എത്തി വിശേഷ കാഴ്ചയുമൊരുക്കുന്നു. ഒരു ഡസനോളം ഡോള്‍ഫിനുകളാണ് അഴിമുഖത്ത് എത്തിയിരിക്കുന്നതെന്ന് കൊച്ചുവള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ പറയുന്നു. വായുവിലേക്ക് ഉയര്‍ന്നു ചാടി കരണം മറിയുന്ന ഡോള്‍ഫിന്‍ കൂട്ടത്തിന്റെ കാഴ്ച ഏറെ മനോഹരമാണ്.
പക്ഷെ ഇതു കണ്ടാസ്വദിക്കാന്‍ നാട്ടുകാരും സഞ്ചാരികളും ഇല്ല. ലോക്ഡൗണില്‍ ഫോര്‍ട്ടുകൊച്ചി ടൂറിസം മേഖല വിജനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: